വൂട്ട് ഫയെസ് ഇനി ലെസ്റ്റർ സിറ്റി ഡിഫൻസിൽ

20220901 165312

റീംസിന്റെ ബെൽജിയൻ പ്രതിരോധ താരം വൂട്ട് ഫയെസ് ലെസ്റ്റർ സിറ്റിയിൽ എത്തി. ചെൽസിയിലേക്ക് ചേക്കേറിയ വെസ്ലി ഫോഫാനക്ക് പകരക്കാരനെ തേടിയ ലെസ്റ്ററിന്റെ അന്വേഷണം ഇരുപത്തിനാലുകാരനിൽ അവസാനിക്കുകയായിരുന്നു. അഞ്ച് വർഷത്തെ കരാർ ആണ് താരത്തിന് ലെസ്റ്റർ നൽകിയിരിക്കുന്നത്. കൈമാറ്റ തുക വെളിപ്പെടുത്തിയിട്ടില്ല.

2020ൽ റീംസിൽ എത്തിയ ഫയെസ് എഴുപതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. അവസാന സീസണിൽ 37 മത്സരങ്ങൾ ടീമിനായി ഇറങ്ങി. ടോറിനോ അടക്കമുള്ള ക്ലബ്ബുകൾ താരത്തിന് വേണ്ടി രംഗത്ത് വന്നിരുന്നെങ്കിലും റീംസ് ഓഫറുകൾ തള്ളുകയായിരുന്നു. ജൂണിൽ ദേശിയ ജേഴ്‌സിയിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇത് തന്റെ കരിയറിലെ സ്വപ്നസമാനമായ കാൽവെപ്പാണെന്ന് കരാർ ഒപ്പിട്ട് ലെസ്റ്റർ ടിവിയോട് പ്രതികരിച്ച താരം പറഞ്ഞു. ക്ലബ്ബിനെ സഹായിക്കാൻ തന്നെകൊണ്ടാവും വിധം ശ്രമിക്കും എന്നും കളിമെച്ചപ്പെടുത്താൻ തന്നെയാണ് ഇവിടെയും തന്റെ ശ്രമം എന്നും താരം പറഞ്ഞു.