കോഹ്‍ലി സ്കോര്‍ ചെയ്തില്ലായിരുന്നുവെങ്കിൽ ഹോങ്കോംഗിനോടും പരാജയം എന്ന് ആളുകള്‍ പറഞ്ഞേനെ

വിരാട് കോഹ്‍ലി ഹോങ്കോംഗിനെതിരെ ആര്‍ദ്ധ ശതകം നേടിയപ്പോള്‍ ഏറെക്കാലത്തിന് ശേഷം താരം വീണ്ടും ഫോമിലേക്ക് മടങ്ങിയെത്തിയെന്ന സൂചനയാണ് ഏവര്‍ക്കും ലഭിച്ചത്. പാക്കിസ്ഥാനെതിരെയും ഹോങ്കോംഗിനെതിരെയും നിര്‍ണ്ണായക റൺസാണ് കോഹ്‍ലി നേടിയത്.

വിരാട് കോഹ്‍ലിയ്ക്ക് ഈ ഇന്നിംഗ്സുകള്‍ ഏറെ ആത്മവിശ്വാസം നൽകുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം നിഖിൽ ചോപ്ര പറഞ്ഞത്. ഇപ്പോള്‍ കോഹ്‍ലി ഹോങ്കോംഗിന്റെ അടുത്താണ് റൺസ് നേടിയതെന്ന് പറയുന്ന ആളുകള്‍ തന്നെ താരം പരാജയപ്പെട്ടിരുന്നുവെങ്കിൽ ഹോങ്കോംഗിനോട് പോലും റൺസ് കണ്ടെത്തുവാന്‍ സാധിക്കാത്ത താരമെന്ന് പറഞ്ഞ് താരത്തെ നേരിട്ടേനെ എന്നും നികിൽ പറഞ്ഞു.