15 റൺസ് കുറവാണ് നേടിയതെന്ന് തോന്നി, എന്നാൽ ബൗളര്‍മാരുടെ പ്രകടനം ഉജ്ജ്വലമായിരുന്നു – ഋഷഭ് പന്ത്

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിൽ ഇന്നലെ ഇന്ത്യ തങ്ങളുടെ സാധ്യതകള്‍ 48 റൺസ് വിജയത്തോടെ നിലനിര്‍ത്തുകയായിരുന്നു. ഇന്നലെ മികച്ച രീതിയിൽ ഓപ്പണര്‍മാര്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചുവെങ്കിലും ആ തുടക്കം മുതലാക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഇന്ത്യ 179 റൺസാണ് നേടിയത്.

തങ്ങള്‍ 15 റൺസ് കുറവാണ് നേടിയതെന്ന് കരുതുന്നുവെങ്കിൽ ടീം അതിനെക്കുറിച്ച് ആശങ്കപ്പെട്ടില്ലെന്ന് ക്യാപ്റ്റന്‍ ഋഷഭ് പന്ത് വ്യക്തമാക്കി. ബാറ്റ്സ്മാന്മാരും ബൗളര്‍മാരും ഒരു പോലെ മികച്ച നിന്നുവെന്നും ഇന്ത്യയിൽ സ്പിന്നര്‍മാരിൽ നിന്ന് മികവ് ഏവരും പ്രതീക്ഷിക്കുന്നുവെന്നും അതിനാൽ തന്നെ അതിന്റെ സമ്മര്‍ദ്ദം അവര്‍ക്ക് മേലുണ്ടെന്നും പന്ത് വ്യക്തമാക്കി.

അവരിൽ നിന്ന് മികച്ച പ്രകടനം ഉണ്ടാകുമ്പോള്‍ ഇത്തരം മികച്ച വിജയങ്ങള്‍ ടീമിന് നേടാനാകുമെന്നും അടുത്ത മത്സരത്തിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം തങ്ങള്‍ക്ക് പുറത്തെടുക്കുവാനാകുമെന്നും ഋഷഭ് പന്ത് വ്യക്തമാക്കി.