ടൊറേര ആഴ്സണലിലേക്ക് തന്നെ മടങ്ങും

ആഴ്സണൽ യുവതാരം ലൂകാസ് ടൊറേര ലോൺ കഴിഞ്ഞ് ആഴ്സണലിലേക്ക് തന്നെ തിരികെ വരും‌. ഫിയൊറെന്റീനയിൽ ലോണിൽ കളിച്ചിരുന്ന താരം ഈ സീസൺ അവസാനം ഫിയൊറെന്റീനയിൽ സ്ഥിര കരാർ ഒപ്പുവെക്കും എന്നായിരുന്നു കരുതിയത്. എന്നാൽ ടൊറേരയെ സൈൻ ചെയ്യേണ്ട എന്ന് ഫിയൊറെന്റീന തീരുമാനിച്ചു. താൻ ഫൊയിറെന്റീനയിൽ തുടരാൻ വേണ്ടി എല്ലാം ചെയ്തു എന്നു അതിന് പറ്റാത്തതിൽ സങ്കടം ഉണ്ട് എന്നും ടൊറേര പറഞ്ഞു.

2023വരെയുള്ള കരാർ ആഴ്സണലിൽ ടൊറേരക്ക് ഉണ്ട്. താരത്തെ വിൽക്കാൻ തന്നെ ആകും ആഴ്സണൽ ശ്രമിക്കുക. കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോ മാഡ്രിഡിലും ടൊറേര ലോണിൽ കളിച്ചിരുന്നു.

ഇറ്റാലിയൻ ക്ലബായ സാമ്പ്ഡോറിയയിൽ നിന്നായിരുന്നു ടൊറേര രണ്ട് സീസൺ മുമ്പ് ആഴ്സണലിൽ എത്തിയത്. താരത്തിന് ആഴ്സണലിൽ സ്ഥിരതയാർന്ന പ്രകടനം നടത്താനേ ആയിരുന്നില്ല. ഉറുഗ്വേ താരമായ ടൊറേര ഇറ്റലിയിൽ തന്റെ ഫോം വീണ്ടെടുക്കാൻ ആകും എന്ന് വിശ്വസിക്കുന്നു. ആഴ്സണലിന് 1.5 മില്യൺ ട്രാൻസ്ഫർ തുക ആയി ലഭിക്കും