ലാറയുടെ ഇന്ത്യൻ ലോകകപ്പ് ടീമിലും സഞ്ജു സാംസണ് സ്ഥാനം

Newsroom

Picsart 24 04 29 11 54 20 235
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് ടീം പ്രഖ്യാപിക്കാൻ രണ്ടുദിവസം മാത്രം ബാക്കി ഇരിക്കെ ബ്രയാൻ ലാറ അദ്ദേഹത്തിന്റെ ഇന്ത്യയുടെ ടീം പ്രഖ്യാപിച്ചു. അദ്ദേഹം തിരഞ്ഞെടുത്ത സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. രോഹിത് ശർമ നയിക്കുന്ന രീതിയിൽ 15 അംഗ സ്ക്വാഡാണ് ലാറ തെരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ എന്നിവർ ടീമിൽ ഉണ്ട്.

സഞ്ജു 23 12 22 14 04 34 988

കെ എൽ രാഹുലിന് സ്കോർഡിൽ ഇടമില്ല. മറ്റാരും സെലക്ട് ചെയ്യാത്ത മായങ്ക് യാദവിനെ ലാറ ടീമിൽ എടുത്തു. മയങ്ക് ഇത്തവണ ലക്നൗ സൂപ്പർ ജയന്റ്സിനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. സഞ്ജു സാംസണും, റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പർമാർ ആയി ഉള്ളത്. ശുഭ്മൻ ഗിൽ, മുഹമ്മദ് സിറാജ് എന്നിവരും ലാറയുടെ ടീമിൽ ഇല്ല. മയംഗിനെ കൂടാതെ സന്ദീപ് ശർമ്മ, അർഷ്ദീപ്, ബുമ്ര എന്നിവരും പേസർമാരായി ടീമിൽ ഉണ്ട്.

Brian Lara’s India squad for T20 World Cup
Rohit Sharma (captain), Yashasvi Jaiswal, Virat Kohli, Suryakumar Yadav, Sanju Samson (WK), Rishabh Pant (WK), Shivam Dube, Hardik Pandya, Ravindra Jadeja, Kuldeep Yadav, Yuzvendra Chahal, Jasprit Bumrah, Arshdeep Singh, Sandeep Sharma, Mayank Yadav.