ഐ എസ് എല്ലിൽ വിദേശ താരങ്ങളുടെ എണ്ണം വീണ്ടും കുറച്ചു. അടുത്ത സീസൺ മുതൽ ഒരു ക്ലബിന് ആറു വിദേശതാരങ്ങളെ മാത്രമെ രജിസ്റ്റർ ചെയ്യാൻ പറ്റൂ. കഴിഞ്ഞ സീസണിൽ ഏഴു വിദേശ താരങ്ങളായിരുന്നു ഒരു ടീമിന് സൈൻ ചെയ്യാൻ അനിവദിച്ചിരുന്നത്. പുതിയ നിയമത്തോടെ രജിസ്റ്റർ ചെയ്യുന്ന വിദേശ താരങ്ങളുടെ എണ്ണം ആറായ് കുറയും. എങ്കിലും 5 വിദേശതാരങ്ങൾക്ക് അടുത്ത സീസണിലും ആദ്യ ഇലവനിൽ കളിക്കാം.
ഐ എസ് എൽ ആരംഭിക്കുന്ന സമയത്ത് 11 വിദേശ താരങ്ങളായിരുന്നു ഒരു ടീമിൽ അനുവദിച്ചിരുന്നത്. പിന്നീട് 8 ആക്കി കുറച്ച വിദേശ താരങ്ങളുടെ എണ്ണം ഈ കഴിഞ്ഞ സീസണിലായിരുന്നു ഏഴായി മാറ്റിയത്. ഇന്ത്യൻ താരങ്ങളെ വളർത്തി കൊണ്ടു വരാനാണ് ഇത്തരമൊരു നീക്കമെന്നാണ് എ ഐ എഫ് എഫ് അധികൃതർ പറയുന്നത്.
ഇത് മാത്രമല്ല വേറെയും പല മാറ്റങ്ങളും പുതിയ സീസണിൽ ഉണ്ടാകും. വിദേശ താരങ്ങൾ ഉൾപ്പെടെ എല്ലാ താരങ്ങളുടെയും ശമ്പളത്തിൽ ഉണ്ടായിരുന്ന പല നിബന്ധനകളും പുതിയ സീസണിൽ ഇല്ലാതായേക്കും