ഒന്നാം സ്ഥാനത്ത് നിന്ന് ഇറങ്ങാതെ മാഞ്ചസ്റ്റർ സിറ്റി

- Advertisement -

മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിലെ തങ്ങളുടെ മികച്ച ഫോം തുടരുന്നു. ഇന്ന് കാർഡിഫ് സിറ്റിയെ പരാജയപ്പെടുത്തി ലീഗിലെ ഒന്നാം സ്ഥാനം മാഞ്ചസ്റ്റർ സിറ്റി തിരികെ എടുത്തു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി കാർഡിഫ് സിറ്റിയെ തോൽപ്പിച്ചത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകളും പിറന്നിരുന്നു‌. കളിയുടെ ആറാം മിനുട്ടിൽ ലപോർടെയുടെ പാസിൽ നിന്ന് ഡി ബ്രുയിൻ ആണ് ആദ്യ ഗോൾ നേടിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സാനെയിലൂടെ സിറ്റി രണ്ടാം ഗോളും നേടി. ജീസുസ് ആയിരുന്നു ആ ഗോളിന് അവസരം ഒരുക്കിയത്‌. ആ ലീഡ് പിന്നീട് സുഖമായി നിലനിർത്താൻ സിറ്റിക്കായി. ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി യുവതാരം ഫിൽ ഫൗഡൻ സ്റ്റാർട്ട് ചെയ്തിരുന്നു. ഈ വിജയം മാഞ്ചസ്റ്റർ സിറ്റിയെ 80പോയിന്റുമായി ലീഗിൽ ഒന്നാമതെത്തിച്ചു. 79 പോയന്റുമായി ലിവർപൂൾ രണ്ടാമതുണ്ട്‌. ഇനി ആറു മത്സരങ്ങൾ മാത്രമെ ലീഗിൽ അവസാനിക്കുന്നുള്ളൂ.

2019ൽ മാഞ്ചസ്റ്റർ സിറ്റി കളിച്ച 21 മത്സരങ്ങളിൽ 19 മത്സരങ്ങളും വിജയിച്ചട്ടുണ്ട്.

Advertisement