പ്യൂമയുമായി സുനിൽ ഛേത്രി മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി പ്രമുഖ സ്പോർട്സ് ബ്രാൻഡായ പ്യൂമയുമായി കരാർ ഒപ്പുവെച്ചു. മൂന്ന് വർഷത്തേക്കാണ് ഛേത്രിയും പ്യൂമയുമായുള്ള കരാർ. പ്രമുഖ ഫുട്ബോൾ താരങ്ങളുമായ അഗ്വേറോ, സുവാരസ്, ലുകാകു, ഗ്രീസ്മൻ തുടങ്ങിയ താരങ്ങളുമായൊക്കെ പ്യൂമയ്ക്ക് കരാർ ഉണ്ട്. സുനിൽ ഛേത്രിയുടെ ക്ലബായ ബെംഗളൂരു എഫ് സിയുടെ സ്പോൺസർ കൂടെയാണ് പ്യൂമ.

പ്യൂമയും ആയി കരാർ വെച്ചതിൽ സന്തോഷം ഉണ്ട് എന്ന് ഛേത്രി പറഞ്ഞു. പ്യൂമ എന്ന ബ്രാൻഡിനെ താൻ കുറെ വർഷങ്ങളായി ശ്രദ്ധിക്കുന്നുണ്ട് എന്നും സുനിൽ പറഞ്ഞു. ഇന്ത്യൻ താരങ്ങളായ ഗുർപ്രീത് സിങ്, ധീരജ് സിംഗ് എന്നിവരുമായൊക്കെ നേരത്തെ തന്നെ പ്യൂമയ്ക്ക് കരാർ ഉണ്ട്.

Advertisement