ജയം തേടി ഒഡീഷയും ഹൈദരബാദും നേർക്കുനേർ

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് ഒഡീഷ എഫ് സി ഹൈദരാബാദ് എഫ് സിയെ നേരിടും. ഈ സീസണിൽ പുതിയ പേരിൽ എത്തിയ രണ്ടു ക്ലബുകളും ഇന്ന് ഒഡീഷയുടെ താൽക്കാലിക ഹോം ഗ്രൗണ്ടായ പൂനെ ബാലവാദി സ്റ്റേഡിയത്തിൽ വെച്ചാണ് ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും ഒരു വിജയം ആകും ലക്ഷ്യമിടുന്നത്. സീസണിൽ ആകെ ഒരു വിജയം മാത്രമേ ഇതുവരെ രണ്ട് ടീമുകൾക്കും നേടാൻ ആയിട്ടുള്ളൂ.

സന്ദർശകരായ ഹൈദരബാദ് ഇപ്പോൾ ലീഗിലെ അവസാന സ്ഥാനക്കാരാണ്. ആകെ നാലു പോയന്റ് മാത്രമേ ഹൈദരബാദിനുള്ളൂ. സീസണിലെ ഇതുവരെ അഞ്ചു മത്സരങ്ങളിൽ ഹൈദരാബാദ് പരാജയപ്പെട്ടു കഴിഞ്ഞു. ഇന്ന് ആദിൽ ഖാൻ പരിക്ക് മാറി മടങ്ങി എത്തുന്നത് ഹൈദരബാദിനെ മെച്ചപ്പെടുത്തും. ലീഗിൽ 6 പോയന്റ് മാത്രമേ ഒഡീഷയ്ക്ക് ഉള്ളൂ. പക്ഷെ ഇന്ന് വിജയിച്ചാൽ ലീഗിൽ ആറാം സ്ഥാനത്ത് എത്താൻ ഒഡീഷയ്ക്ക് ആകും. വൈകിട്ട് 7.30നാണ് മത്സരം.

Advertisement