ഗോകുലം കേരളയുടെ ഷിബിലും ശ്രീനിധിയിലേക്ക്

Img 20210706 011224
Credit: Twitter

ഗോകുലം എഫ് സിയിൽ നിന്ന് ഒരു താരം കൂടെ ശ്രീനിധി എഫ് സിയിലേക്ക് കൂടുമാറി. ഗോകുലത്തിന്റെ മധ്യനിര താരമായ ഷിബിൽ മുഹമ്മദ് ആണ് ശ്രീനിധിയിൽ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചിരിക്കുന്നത്. നേരത്തെ തന്നെ ഉബൈദ്, മായകണ്ണൻ, ലാൽറംസുവാള എന്നീ ഗോകുലം താരങ്ങളെ സൈൻ ചെയ്തതായി ശ്രീനിധി അറിയിച്ചിരുന്നു. ആദ്യമായി ഐ ലീഗിന് എത്തുന്ന ശ്രീനിധി വലിയ രീതിയിൽ തന്നെയാണ് ഒരുങ്ങുന്നത്.

അവസാന രണ്ടു വർഷമായി ഗോകുലം കേരള സീനിയർ ടീമിനൊപ്പം ഷിബിൽ ഉണ്ടായിരുന്നു. 23കാരനായ താരം ഗോകുലം സീനിയർ ടീമിനായി 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാലു ഗോളുകളും നേടിയിട്ടുണ്ട്. ഡ്യൂറണ്ട് കപ്പ്, ഐ ലീഗ് എന്നീ രണ്ട് വലിയ കിരീടങ്ങളും താരം നേടി. കഴിഞ്ഞ സീസണിൽ ഗോകുലത്തിൽ അധികം അവസരം ലഭിക്കാതിരുന്നതാണ് ഷിബിൽ ഇപ്പോൾ ക്ലബ് മാറാൻ കാരണം. ഗോകുലം റിസേർവ്സ് ടീമിലൂടെ വളർന്നു വന്ന താരമാണ് ഷിബിൽ.

Previous articleറൊണാൾഡോയുടെ ഭാവി ചർച്ച ചെയ്യാൻ ഏജന്റ് ഇറ്റലിയിൽ
Next articleശസ്ത്രക്രിയ വിജയകരം, പിന്തുണയ്ക്ക് നന്ദി അറിയിച്ച് സ്പിനസോള