റൊണാൾഡോയുടെ ഭാവി ചർച്ച ചെയ്യാൻ ഏജന്റ് ഇറ്റലിയിൽ

20210615 232347
Credit: Twitter

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തുടരുമോ ഇല്ലയോ എന്നത് ചർച്ച ചെയ്യാൻ റൊണാൾഡോയുടെ ഏജന്റ് മെൻഡസ് ഇന്ന് ഇറ്റലിയിൽ എത്തും. അദ്ദേഹം യുവന്റസുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തും. റൊണാൾഡോയെ വിൽക്കാൻ ക്ലബോ ക്ലബ് വിടാൻ റൊണാൾഡോയോ ആഗ്രഹിക്കുന്നില്ല എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

റൊണാൾഡോക്ക് ഒരു വർഷം കൂടെ യുവന്റസിൽ കരാർ ബാക്കിയുണ്ട്. റൊണാൾഡോയുടെ കരാർ 2023വരെ നീട്ടാൻ ആകും മെൻഡസ് ആവശ്യപ്പെടുക. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള യുവന്റസ് റൊണാൾഡോ ക്ലബ് വിട്ടാലും പ്രശ്നമില്ല എന്നും ചിന്തിക്കുന്നുണ്ട്. അവർ വിൽക്കാൻ ശ്രമിക്കില്ല എങ്കിലും റൊണാൾഡോ ക്ലബ് വിടുക ആണെങ്കിൽ യുവന്റസ് തടയില്ല. റൊണാൾഡോയുടെ വേതനം ഇപ്പോൾ ക്ലബിന് താങ്ങാവുന്നതിനും മുകളിലാണ്. എന്തായാലും ഏതാനും ദിവസങ്ങൾക്ക് അകം റൊണാൾഡോയുടെ ഭാവിയിൽ ഒരു തീരുമാനം ഉണ്ടാകും.

Previous articleപരിക്കേറ്റു പിന്മാറി എമ്മ, 18 കാരിയുടെ വിംബിൾഡൺ സ്വപ്നകുതിപ്പിന് അന്ത്യം
Next articleഗോകുലം കേരളയുടെ ഷിബിലും ശ്രീനിധിയിലേക്ക്