സ്പാനിഷ് കീപ്പർ സെർജിയോ റികോയെ പി എസ് ജിയിൽ സ്ഥിര കരാർ

- Advertisement -

സ്പാനിഷ് ഗോൾ കീപ്പർ സെർജിയോ റികോയെ പി എസ് ജി സ്ഥിര കരാറിൽ സ്വന്തമാക്കി. സെവിയ്യയുടെ താരമായ റികോ ലോൺ അടിസ്ഥാനത്തിലായിരുന്നു അവസാന സീസണിൽ പി എസ് ജിയിൽ കളിച്ചിരുന്നത്. ഇപ്പോൾ താരത്തെ സ്ഥിര കരാറിൽ തന്നെ പി എസ് ജി സ്വന്തമാക്കി. 6 മില്യൺ നൽകിയാണ് പി എസ് ജി റികോയെ സ്വന്തമാക്കുന്നത്.

27കാരനായ താരം സെവിയ്യയുടെ യുവടീമുകളിലൂടെ തന്നെയാണ് വളർന്നു വന്നത്. സെവിയ്യയുടെ സീനിയർ ടീമിനൊപ്പം നൂറിലധികം മത്സരങ്ങൾ റികോ കളിച്ചിട്ടുണ്ട്. പി എസ് ജിയിൽ ഇത്തവണ അധിക മത്സരങ്ങൾ കളിക്കാൻ താരത്തിനായിരുന്നില്ല. കെയ്ലർ നെവസിന് കീഴിൽ പി എസ് ജിയുടെ രണ്ടാം ഗോൾ കീപ്പറാണ് റികോ.

Advertisement