ഓസ്‌ട്രേലിയൻ പരമ്പരക്ക് ഇന്ത്യ പോവുക ജംബോ ടീമുമായി

Photo :AFP
- Advertisement -

ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കുക ജംബോ ടീമുമായി. 23-25 അംഗങ്ങൾ ഉള്ള ടീമിനെയാവും ബി.സി.സി.ഐ ഓസ്ട്രേലിയയിലേക്ക് അയക്കുക. കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിലാണ് വലിയ സംഘത്തെ ഓസ്ട്രേലിയയിലേക്ക് അയക്കാൻ ബി.സി.സി.ഐ ശ്രമിക്കുന്നത്.

കൂടാതെ നെറ്റ് ബൗളർസിനെ കൊണ്ടുപോവുന്നതിന് പകരം ഇന്ത്യൻ എ ടീമിനെ കൊണ്ടുപോയി ബയോ സുരക്ഷയിൽ നാല് ദിവസത്തെ പരിശീലനം മത്സരം നടത്താനുള്ള ശ്രമവും ബി.സി.സി.ഐ നടത്തുന്നുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമല്ലാത്ത രവി ശാസ്ത്രി അടക്കമുള്ള പരിശീലക സംഘവും ഐ.പി.എൽ പ്ലേ ഓഫിന്റെ ഭാഗമല്ലാത്ത താരങ്ങളെയും ഒക്ടോബർ അവസാനമോ നവംബർ ആദ്യത്തിലോ ഓസ്ട്രേലിയയിൽ എത്തിക്കാനുള്ള പദ്ധതികളും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്.

Advertisement