പ്രീസീസൺ, ലിവർപൂൾ മൈൻസിനെ പരാജയപ്പെടുത്തി

Img 20210723 234755

പുതിയ സീസണായി ഒരുങ്ങുന്ന ലിവർപൂളിന് പ്രീസീസണിൽ ആദ്യ വിജയം. ഇന്ന് ജർമ്മൻ ക്ലബായ മൈൻസിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് നേടിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പിറന്ന സെൽഫ് ഗോളാണ് ലിവർപൂളിന് വിജയം നൽകിയത്. പ്രമുഖ താരങ്ങളിൽ പലരും ഇന്ന് ലിവർപൂൾ നിരയിൽ ഉണ്ടായിരുന്നു. സലാ, മാനെ, കൊനാറ്റെ, നാബി കെറ്റ, ഒക്സ് ചമ്പർലെൻ, മറ്റിപ്, മിനമിനോ എന്നിവരൊക്കെ രണ്ട് പകുതികളിലായി ഇന്ന് കളത്തിൽ ഇറങ്ങി. ജൂലൈ 26ന് ഹെർതക്ക് എതിരെയാണ് ലിവർപൂളിന്റെ അടുത്ത പ്രീസീസൺ മത്സരം.

Previous articleപ്രതീക്ഷയുടെ നിമിഷമാണ് ഇതെന്ന് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്
Next articleജർമ്മൻ സൈക്കിളിസ്റ്റിനും കോവിഡ്, ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട കോവിഡ് കേസുകൾ 100 കടന്നു