പോചടീനോ പി എസ് ജിയിൽ കരാർ പുതുക്കി

Pochettino 1

മൗറീഷ്യോ പോച്ചെറ്റിനോ പി എസ് ജിയുമായുള്ള കരാർ 2023 വരെ നീട്ടി. 2021 ജനുവരി 2ന് ആയിരുന്നു പരിശീലകനായി പോച്ചെറ്റിനോ പാരീസ് സെന്റ് ജെർമെയ്നിൽ എത്തിയത്. മുമ്പ് പി എസ് ജിക്ക് ഒപ്പം കളിച്ചിട്ടുള്ള പോചടീനോ അവരുടെ ക്യാപ്റ്റനുമായുരുന്നു. പരിശീലകനായുള്ള ആദ്യ ആരു മാസത്തിൽ പി എസ് ഇയെ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലേക്ക് നയിക്കാൻ പോചടീനോക്ക് ആയി എങ്കിലും ലീഗിൽ നിരാശ ആയിരുന്നു.

ലിഗ് 1 ൽ രണ്ടാം സ്ഥാനത്തായിരുന്നു പി എസ് ജി ഫിനിഷ് ചെയ്തത്. പുതിയ സീസണായി വലിയ സൈനിംഗുകൾ നടത്തിയ പി എസ് ജി ചാമ്പ്യൻസ് ലീഗ് കിരീടം അടക്കം ഈ സീസണിൽ ലക്ഷ്യമിടുന്നുണ്ട്. കരാർ ഒപ്പുവെച്ചതിൽ തനിക്കും തന്റെ സ്റ്റാഫിനും വളരെ സന്തോഷമുണ്ട് എന്ന്  മൗറീഷ്യോ പോച്ചെറ്റിനോ പറഞ്ഞു . 

Previous articleസാഞ്ചോ മാഞ്ചസ്റ്ററിൽ 25ആം നമ്പർ ജേഴ്സി അണിയും
Next articleപരീക്ഷണം പാളി, പരമ്പരയിലെ ആദ്യ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ