പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി സീസൺ അവാർഡ്, നോമിനികളെ പ്രഖ്യാപിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2020/2021 സീസൺ മാനേജർ ഓഫ് ദി സീസൺ അവാർഡിനായുള്ള നോമിനികളെ പ്രീമിയർ ലീഗ് പ്രഖ്യാപിച്ചു. പെപ് ഗാർഡിയോള, സോൾഷ്യർ, ഡേവിഡ് മോയസ്, ബ്രണ്ടൻ റോഡ്‌ജെഴ്‌സ്‌, മാർസെലോ ബിയേൽസ എന്നിവരാണ് ലിസ്റ്റിൽ ഉള്ളത്.

മാഞ്ചസ്റ്റർ സിറ്റിയെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് ഗാർഡിയോളക്ക് ലിസ്റ്റിൽ ഇടം നൽകിയത് എങ്കിൽ വെസ്റ്റ് ഹാമിനെ യൂറോപ്പ ലീഗ് യോഗ്യതയോടെ ലീഗിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യിപ്പിക്കാൻ സാധിച്ചതാണ് മോയസിന് അവസരം ലഭിച്ചത്. അവസാന ദിവസം ചാമ്പ്യൻസ് ലീഗ് യോഗ്യത കൈ വിട്ടെങ്കിലും ലെസ്റ്ററിന് ഒപ്പം അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ പരിശീലകൻ റോഡ്‌ജെഴ്സിന് സാധിച്ചു. മനോഹര ഫുട്‌ബോളുമായി ഹൃദയം കവർന്ന ലീഡ്സ് പരിശീലകൻ ബിയേൽസയും ലിസ്റ്റിൽ ഉണ്ട്. യുണൈറ്റഡിനെ സിറ്റിക്ക് പിറകിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യിക്കാൻ ഒലെ ഗുണാർ സോൾഷ്യറിന് സാധിച്ചു.

Previous articleരാജ്യത്തിനായി കളിക്കുമ്പോൾ ഫലം എന്ത് തന്നെയായാലും നൂറ് ശതമാനം ശ്രമം പുറത്തെടുക്കാറുണ്ട് -മുഹമ്മദ് ഷമി
Next articleമുഹമ്മദ് അമീറുമായി റിട്ടയർമെന്റ് പുനഃപരിശോധിക്കുന്നതിനായി ബാബർ അസം സംസാരിക്കും