മുഹമ്മദ് അമീറുമായി റിട്ടയർമെന്റ് പുനഃപരിശോധിക്കുന്നതിനായി ബാബർ അസം സംസാരിക്കും

മുഹമ്മദ് അമീറിന്റെ ധൃതി പിടിച്ചുള്ള റിട്ടയർമെന്റ് പുനഃപരിശോധിക്കണമെന്നത് താൻ താരവുമായി ചർച്ച ചെയ്യുമെന്ന് പറഞ്ഞ് പാക്കിസ്ഥാൻ താരം ബാബർ അസം. പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ താൻ മുഹമ്മദ് അമീറുമായി ഈ വിഷയത്തിൽ സംസാരിക്കുമെന്നും ബാബർ അസം പറഞ്ഞു.

മുഹമ്മദ് അമീറിന് പാക്കിസ്ഥാന് വേണ്ടി ഇനിയും മികവ് പുലർത്താനാകുമെന്നാണ് താൻ കരുതുന്നതെന്നും തനിക്ക് ഇതുവരെ അമീറുമായി സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹവുമായി പ്രശ്നങ്ങൾ എന്താണെന്ന് സംസാരിച്ച് അതിനുള്ള പ്രതിവിധി എന്താണെന്നും മനസ്സിലാക്കുവാൻ ശ്രമിക്കുമെന്നും ബാബർ അസം പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഇടംകൈയ്യൻ പേസർമാരിൽ ഒരാളാണ് മുഹമ്മദ് അമീർ എന്നും പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് കരുതുന്നതെന്നും അസം പറഞ്ഞു.

2019 ലോകകപ്പിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മുഹമ്മദ് അമീർ വിരമിച്ചതിന് ശേഷമാണ് പാക്കിസ്ഥാൻ ടീം മാനേജ്മെന്റുമായുള്ള താരത്തിന്റെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. അതിന് ശേഷം 2020 ഡിസംബറിൽ ഏവരെയും ഞെട്ടിച്ച് താരം 29ാം വയസ്സിൽ തന്റെ റിട്ടയർമെന്റ് പ്രഖ്യാപിച്ചു.

Previous articleപ്രീമിയർ ലീഗ് മാനേജർ ഓഫ് ദി സീസൺ അവാർഡ്, നോമിനികളെ പ്രഖ്യാപിച്ചു
Next articleപ്രീമിയർ ലീഗ് അവാർഡുകൾ, നോമിനേഷനിൽ ആധിപത്യം ഉറപ്പിച്ച് സിറ്റി താരങ്ങൾ