പ്രീമിയർ ലീഗ് അവാർഡിനായി വീണ്ടും ലംപാർഡും ക്ളോപ്പും നേർക്കുനേർ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒക്ടോബർ മാസത്തിലെ മികച്ച പരിശീലകനുള്ള അവാർഡ് നോമിനേഷനുകൾ പ്രഖ്യാപിച്ചു.

ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ്, ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പ്, ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രെണ്ടൻ റോഡ്‌ജെർസ്, വില്ല പരിശീലകൻ ഡീൻ സ്മിത്ത്, ബ്രയ്റ്റൻ പരിശീലകൻ ഗ്രഹാം പോട്ടർ എന്നിവരാണ് ലിസ്റ്റിൽ ഉള്ളത്. ഒക്ടോബറിൽ കളിച്ച 3 മത്സരങ്ങളും ജയിച്ച ഏക പരിശീലകനായ ലംപാർഡിനാണ് ഇത്തവണ സാധ്യത കൂടുതൽ. ക്ളോപ്പ് 2 മത്സരങ്ങളിൽ ഒരു സമനിലയും 2 ജയവുമാണ് നേടിയത്.

Advertisement