ജൂനിയർ ഫുട്ബോൾ, പാലക്കാടിന് വിജയം, ആലപ്പുഴ പുറത്ത്

- Advertisement -

മലപ്പുറത്ത് നടക്കുന്ന 45ആമത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് സിയിൽ നിന്ന് ആലപ്പുഴ പുറത്തായി. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ പാലക്കാടിനോടും പരാജയപ്പെട്ടതോടെയാണ് ആലപ്പുഴ സെമിയിൽ എത്തില്ല എന്ന് ഉറപ്പായത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു പാലക്കാടിന്റെ വിജയം. അബയ് ഷണ്മുഖൻ പാലക്കാടിനായി ഇരട്ട ഗോളുകൾ നേടി. സഹലും അഭിനവുമാണ് മറ്റു ഗോൾ സ്കോറേഴ്സ്.

ഗ്രൂപ്പ് സിയിൽ മലപ്പുറത്തിനും പാലക്കാടിനും മൂന്ന് പോയന്റ് വീതമാണ് ഉള്ളത്. നാളെ നടക്കുന്ന പാലക്കാട് vs മലപ്പുറം പോരാട്ടം ആകും സെമി ഫൈനലിൽ ആരെത്തും എന്ന് തീരുമാനിക്കുക.

Advertisement