പിങ്ക് ബോള്‍ ടെസ്റ്റ് സമനിലയിൽ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റ് സമനിലയിൽ. മത്സരത്തിന്റെ ആദ്യ രണ്ട് ദിവസത്തെ ഭൂരിഭാഗവും സെഷനും മഴ കവര്‍ന്നതാണ് ടെസ്റ്റ് സമനിലയിൽ അവസാനിക്കുവാന്‍ കാരണം. ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 377/8 എന്ന നിലയിലും രണ്ടാം ഇന്നിംഗ്സ് 135/3 എന്ന നിലയിലും ഡിക്ലയര്‍ ചെയ്തപ്പോള്‍ ഓസ്ട്രേലിയ 241/9 എന്ന നിലയില്‍ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

രണ്ടാം ഇന്നിംഗ്സ് 36/2 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മത്സരം സമനിലയിൽ അവസാനിപ്പിക്കുവാന്‍ ഇരു ടീമുകളും തീരുമാനിച്ചത്. ഇന്ത്യ മികച്ച പ്രകടനമാണ് ഈ ടെസ്റ്റിൽ കാഴ്ചവെച്ചത്. ആദ്യ ഇന്നിംഗ്സിൽ ശതകം നേടിയ സ്മൃതി മന്ഥാനയാണ് കളിയിലെ താരം.