ഐപിഎൽ മെഗാ ലേലത്ത സന്ദീപ് ശർമ്മയെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്. ബേസ് പ്രൈസായ 50 ലക്ഷം നൽകിയാണ് സന്ദീപിനെ പഞ്ചാബ് വീണ്ടും ടീമിലെത്തിച്ചത്. 2013ൽ കിംഗ്സ് ഇലവൻ പഞ്ചാബിലൂടെയായിരുന്നു സന്ദീപ് തന്റെ ഐപിഎൽ കരിയർ ആരംഭിച്ചത്. പിന്നീട് സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയും സന്ദീപ് കളിച്ചിട്ടുണ്ട്. 2017ൽ ഗെയ്ല്,കൊഹ്ലി,എഡിബി എന്നിവരുടെ വിക്കറ്റെടുത്ത സന്ദീപിന്റെ പ്രകടനം (3/22) ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
Category: Uncategorized
“ധോണിക്ക് കീഴിൽ ചെന്നൈക്ക് ആയി കളിക്കാൻ ആണ് ആഗ്രഹം”
ഓൾ റൗണ്ടർ ദീപക് ഹൂഡ തനിക്ക് ഐ പി എല്ലിൽ ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കണം എന്നാണ് ആഗ്രഹം എന്ന് പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട താരമാണ് ഓൾറൗണ്ടർ ദീപക് ഹൂഡ്. പഞ്ചാബ് കിങ്സിന്റെ താരമായിരുന്ന ഹൂഡയെ പഞ്ചാബ് റിലീസ് ചെയ്തിരുന്നു.
“ഇന്ന ടീമിന് കളിക്കണം എന്ന് ഒന്നും ഒരു ഇല്ല, എനിക്ക് കളിക്കണം എന്നേ ഉള്ളൂ. എന്നാൽ വ്യക്തിപരമായി എന്റെ പ്രിയപ്പെട്ട ടീം ചെന്നൈ സൂപ്പർ കിംഗ്സാണ്. എംഎസ് ധോണിക്ക് കീഴിൽ കളിക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിയെപ്പോലെയാണ് ഞാൻ.” ദീപക് ഹൂഡ പറഞ്ഞു.
മെസ്സിയില്ലാതെ അർജന്റീന; ബ്രൈറ്റൺ താരം മാക് അലിസ്റ്റർ ടീമിൽ
ചിലിക്കും കൊളംബിയക്കും എതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങൾക്കുള്ള 31 അംഗ ടീമിനെ അർജന്റീന പ്രഖ്യാപിച്ചു. കോച്ച് ലയണൽ സ്‌കളോണി പ്രഖ്യാപിച്ച ടീമിൽ സൂപ്പർ താരം ലയണൽ മെസ്സിയെ ഉൾപ്പെടുത്തിയിട്ടില്ല. കോവിഡിൽ നിന്നും കഴിഞ്ഞയാഴ്‌ച മുക്തനായ മെസ്സിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. അതേസമയം യുവന്റസ് താരം ഡിബാല ടീമിലേക്ക് തിരിച്ചെത്തി
ബ്രൈറ്റൺ മധ്യനിരയിലെ താരം അലക്സിസ് മാക് അലിസ്റ്ററിനെ ടീമിൽ ഉൾപ്പെടുത്തി. ബ്രൈറ്റണ് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് താരത്തിന് ദേശീയ ടീമിലേക്ക് വഴി തെളിയിച്ചത്. മെസ്സിക്ക് പുറമെ റൊമേറോ, നിക്കോ ഡൊമിൻഗ്വസ് എന്നിവർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
#SelecciónMayor Lista de convocados por @lioscaloni para los encuentros ante #Chile 🇨🇱 y #Colombia 🇨🇴. pic.twitter.com/E9LUYzTUv8
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) January 19, 2022
സീരി എയിൽ നിന്നും ഏഴു താരങ്ങൾക്കാണ് ടീമിൽ ഇടം നൽകിയത്. ഡിബാലക്ക് പുറമെ ലൗതരോ മർട്ടിനെസ്, ലൂക്കാസ് മർട്ടിനെസ്, നിക്കോളാസ് ഗോണ്സാലസ്, ഹുവാൻ മുസ്സോ, മൊലിന, ടുകു കൊറെയ എന്നിവരാണ് ടീമിൽ സീരി എയിൽ നിന്നും ഇടം നേടിയത്.
ഈ മാസം 28ന് ചിലിക്കെതിരെയും ഫെബ്രുവരി 2നു കൊളംബിയക്കെതിരെയും ആണ് അർജന്റീനയുടെ മത്സരങ്ങൾ. അർജന്റീന ഇതിനകം ലോകകപ് യോഗ്യത നേടിയിട്ടുണ്ട്.
കേരള വനിതാ ലീഗ്; കേരള യുണൈറ്റഡിന് വൻ വിജയം
കേരള വനിതാ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള യുണൈറ്റഡിന് വൻ വിജയം. ഇന്ന് ലൂക്ക സോക്കറിനെ നേരിട്ട കേരള യുണൈറ്റഡ് ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് നേടിയത്. ഹാർമിലൻ കൗറിന്റെ ഹാട്രിക്ക് ഗോൾ കേരള യുണൈറ്റഡിന്റെ വിജയത്തിൽ പ്രധാനമായി. 7ആം മിനുട്ടിലും 13ആം മിനുട്ടിലും 55ആം മിനുട്ടിലുമാണ് ഹാർമിലൻ ഗോളുകൾ നേടിയത്. അനന്യ രാജേഷ്, പ്രിസ്റ്റി, സാന്ദ്ര എന്നിവരാണ് കേരള യുണൈറ്റഡിന്റെ മറ്റു ഗോളുകൾ നേടിയത്. ഇത് കേരള യുണൈറ്റഡ് ടീമിന്റെ വനിതാ ലീഗിലെ മൂന്നാം വിജയമാണ്.
കന്നവാരോ പോളണ്ട് ദേശീയ ടീമിന്റെ പരിശീലകനായേക്കും
ഇറ്റാലിയൻ ഇതിഹാസ ഡിഫൻഡർ ഫാബിയോ കന്നവാരോ പോളണ്ട് ദേശീയ ടീമിന്റെ പരിശീലകൻ ആയേക്കും. പോളണ്ട് പരിശീലകൻ പോളോ സൗസ സ്ഥാനം ഒഴിഞ്ഞതിന് പകരമായാകും കന്നവാരോ എത്തുന്നത്. മുമ്പ് ചൈന ദേശീയ ടീമിനെ കന്നവാരോ പരിശീലിപ്പിച്ചിട്ടുണ്ട്.
ചൈനീസ് ക്ലബായ ഗുവാൻസോ എവർഗ്രാൻഡെയിൽ ആയിരുന്നു കന്നവാരോ ഏറ്റവും കൂടുതൽ പരിശീലകൻ ആയി തിളങ്ങിയത്. പരിശീലകൻ എന്ന നിലയിൽ ചൈനയിൽ മൂന്ന് കിരീടങ്ങൾ കന്നവാരോ നേടിയിട്ടുണ്ട്. മുമ്പ് സൗദി അറേബ്യയിലും കന്നവാരോ പരിശീലകൻ ആയി പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യക്കും ജയത്തിനുമിടയിൽ 3 വിക്കറ്റ് മാത്രം
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്കും ജയത്തിനിമിടയിൽ മൂന്ന് വിക്കറ്റ് മാത്രം. ഇന്ത്യ ഉയർത്തിയ 305 റൺസ് എന്ന ലക്‌ഷ്യം മുൻപിൽ വെച്ച് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അവസാന ദിവസം ലഞ്ചിന് പിരിയുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിലാണ്. നിലവിൽ ഇന്ത്യയേക്കാൾ 123 റൺസ് പിറകിലാണ് ദക്ഷിണാഫ്രിക്ക. അവസാന ദിവസം രണ്ട് സെഷൻ ബാക്കി നിൽക്കെ മഴ വില്ലനായില്ലെങ്കിൽ ഇന്ത്യക്കാർ കൂടുതൽ ജയാ സാധ്യത.
അഞ്ചാം ദിവസം ആദ്യ സെഷനിൽ എൽഗർ, ഡി കോക്ക്, മുൾഡർ എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ജയത്തോട് അടുക്കുകയായിരുന്നു. നിലവിൽ 34 റൺസുമായി ടെമ്പ ബാവുമ്മയും 5 റൺസുമായി മാർക്കോ ജാൻസെനുമാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത്. ഇന്ത്യക്ക് വേണ്ടി ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ നിരയിൽ 77 റൺസ് എടുത്ത ഡീൻ എൽഗർ മാത്രമാണ് പൊരുതിനോക്കിയത്.
മധ്യപ്രദേശിനെ തോൽപ്പിച്ച് ഉത്തർ പ്രദേശ് വിജയ ഹസാരെ ക്വാർട്ടറിൽ
വിജയ് ഹസാരെ ട്രോഫിയുടെ പ്രീക്വാർട്ടറിൽ മധ്യപ്രദേശിനെ നേരിട്ട ഉത്തർ പ്രദേശിന് 5 വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത മധ്യപ്രദേശ് 234 റൺസിന് ഓളൗട്ട് ആയിരുന്നു. 83 റൺസ് എടുത്ത ശുഭം ശർമ്മയാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറർ ആയത്. ഉത്തര പ്രദേശിനായി യാഷ് ദയാൽ 3 വിക്കറ്റ് എടുത്ത് തിളങ്ങി. രണ്ടാം ഇന്നിങ്സിൽ 50ആം ഓവറിലാണ് ഉത്തർ പ്രദേശ് വിജയിച്ചത്. 78 റൺസ് എടുത്ത അക്ഷ് ദീപ് നാഥും 58 റൺസ് എടുത്ത് പുറത്താകാതെ നിന്ന റിങ്കു സിങും ആണ് ഉത്തർ പ്രദേശിനെ ജയത്തിലേക്ക് നയിച്ചത്. ക്വാർട്ടറിൽ സൗരാഷ്ട്രയെ ആകും ഉത്തർ പ്രദേശ് നേരിടുക.
ഒഡീഷയെ തോൽപ്പിച്ച് ചെന്നൈയിൻ മൂന്നാം സ്ഥാനത്ത്
ഐ എസ് എല്ലിൽ ചെന്നൈയിൻ ആദ്യ നാലിൽ തിരികെയെത്തി. ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈയിൻ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 23ആം മിനുട്ടിൽ ജർമ്മൻ പ്രീത് ആണ് ആദ്യ ഗോൾ നേടിയത്. അനിരുദ്ധ് താപ നൽകിയ ക്രോസിൽ നിന്നുള്ള ജർമൻ പ്രീതിന്റെ ആദ്യ ഷോട്ട് ഒഡീഷ ഡിഫൻസ് തടഞ്ഞു എങ്കിലും റീബൗണ്ടിൽ താരം വലയിൽ എത്തിച്ചു. ജർമ്മൻപ്രീതിന്റെ സീസണിലെ ആദ്യ ഗോളാണിത്.
രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ മുരാസേവിന്റെ ഒരു ലോങ് റേഞ്ചർ ചെന്നൈയിന്റെ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു. ഒഡീഷ ഗോളിന് അടുത്ത് എത്തിയ രണ്ട് ശ്രമങ്ങളും വന്നത് അവരുടെ വിദേശ താരമായ അരിദയുടെ ഷോട്ടിൽ നിന്നായിരുന്നു. അരിദായ് തൊടുത്ത ആദ്യ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും രണ്ടാം ഷോട്ട് ഗോളി വിഷാൽ കെയ്ത് രക്ഷിക്കുകയുമായിരുന്നു.
85ആം മിനുട്ടിൽ ലീഡ് വർധിപ്പിക്കാൻ ചെന്നൈയിന് അവസരം കിട്ടി എങ്കിലും ലൂകാസ് എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല. അവസാന നിമിഷം ഹാവി ഹെർണാണ്ടസിലൂടെ ഒരു ഗോൾ മടക്കാൻ ഒഡീഷക്ക് ആയെങ്കിലും ഫലം മാറിയില്ല.
ഈ വിജയത്തോടെ 11 പോയിന്റുമായി ചെന്നൈയിൻ മൂന്നാം സ്ഥാനത്ത് എത്തി. 9 പോയുന്റുമായി ഒഡീഷ അഞ്ചാമത് നിൽക്കുന്നു.
ആഷസ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിന് വമ്പൻ പിഴ
ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയയോട് കനത്ത തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ടിന് വമ്പൻ പിഴ. മത്സരത്തിലെ സ്ലോ ഓവർ റേറ്റിന്റെ പേരിലാണ് ഐ.സി.സി ഇംഗ്ലണ്ടിന് പിഴ വിധിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് 5 പോയിന്റ് കുറച്ച ഐ.സി.സി മാച്ച് ഫീയുടെ 100% പിഴയായി നൽകാനും വിധിച്ചിട്ടുണ്ട്. ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പിഴയായി മൊത്തം 7 പോയിന്റ് ഇംഗ്ലണ്ടിന് നഷ്ട്ടപെട്ടിട്ടുണ്ട്.
മത്സരത്തിൽ 9 വിക്കറ്റിന് പരാജയപ്പെട്ട ഇംഗ്ലണ്ട് നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏഴാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. 5 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിന്റെ സമ്പാദ്യം വെറും 9 പോയിന്റാണ്. ഐ.സി.സിയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് നിയമപ്രകാരം ഓരോ സ്ലോ ഓവറിനും ഒരു പോയിന്റ് വീതം കുറയ്ക്കും.
157 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്, പാക്കിസ്ഥാന് 202 റൺസ് വിജയ ലക്ഷ്യം
ബംഗ്ലാദേശിനെതിരെ പരമ്പരയിൽ മുന്നിലെത്തുവാന്‍ പാക്കിസ്ഥാന് 202 റൺസ് വിജയ ലക്ഷ്യം. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 157 റൺസിന് അവസാനിപ്പിച്ച് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ മത്സരത്തിൽ ടീമിന് മേൽക്കൈ നല്‍കുകയായിരുന്നു.
ഷഹീന്‍ അഫ്രീദിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്തുണയുമായി സാജിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 153/6 എന്ന നിലയിൽ നിന്ന് ബംഗ്ലാദേശ് 157 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
59 റൺസ് നേടിയ ലിറ്റൺ ദാസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.
വെസ്റ്റ് ഹാം കുതിപ്പിന് കടിഞ്ഞാണിട്ട് വോൾവ്സ്
പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു വോൾവ്സ്. ലീഗിൽ മൂന്നാമത് ഉണ്ടായിരുന്ന വെസ്റ്റ് ഹാമിനു എതിരെ ഏതാണ്ട് എല്ലാ വിഭാഗത്തിലും വോൾവ്സ് ആധിപത്യം പുലർത്തിയ മത്സരമാണ് കാണാൻ ആയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് വോൾവ്സിന്റെ വിജയഗോൾ പിറന്നത്.
രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ഡാനിയേൽ പോഡൻസിന്റെ പാസിൽ നിന്നു വോൾവ്സിന്റെ മെക്സിക്കൻ സൂപ്പർ താരം റൗൾ ഹിമനസ് ആണ് അവരുടെ വിജയഗോൾ നേടിയത്. വലിയ പരിക്കിൽ നിന്നു തിരിച്ചു വന്ന ഹിമനസ് തന്റെ മികച്ച ഗോൾ സ്കോറിങ് മികവ് തുടരുന്നത് വോൾവ്സിന് വലിയ പ്രചോദനം ആവും. നിലവിൽ ജയത്തോടെ ആറാം സ്ഥാനത്തേക്ക് കയറാൻ വോൾവ്സിന് ആയി.
പാകിസ്ഥാനിൽ ഇംഗ്ലണ്ട് 7 ടി20 മത്സരങ്ങൾ കളിക്കും
അടുത്ത വർഷം ഇംഗ്ലണ്ട് പാകിസ്ഥാനിൽ 7 ടി20 മത്സരങ്ങൾ കളിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ടിന്റെ പാകിസ്ഥാൻ പര്യടനം റദ്ദ് ചെയ്തിരുന്നു. തുടർന്നാണ് ഇതിന് പകരം അടുത്ത വർഷം പരമ്പര കളിയ്ക്കാൻ ഇംഗ്ലണ്ട് സമ്മതം മൂളിയത്. അടുത്ത വർഷം സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ ആവും ഇംഗ്ലണ്ട് ടി20 പരമ്പരക്കായി പാകിസ്ഥാനിൽ എത്തുക.
നേരത്തെ നടക്കേണ്ടിയിരുന്ന പരമ്പരയിൽ ഇംഗ്ലണ്ട് 5 ടി20 മത്സരങ്ങൾ കളിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ അടുത്ത വർഷം നടക്കുന്ന പരമ്പരയിൽ 2 ടി20 മത്സരങ്ങൾ കൂടി കളിക്കാൻ ഇംഗ്ലണ്ട് സമ്മതം മൂളുകയായിരുന്നു. തുടർന്ന് ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി നവംബറിൽ വീണ്ടും പാകിസ്ഥാനിൽ എത്തും. പരമ്പരയിൽ 3 ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്.