ഏഷ്യന്‍ പോരാട്ടം സമനിലയില്‍, ഇറ്റലിയെ ഗോളില്‍ മുക്കി നെതര്‍ലാണ്ട്സ്

ഇന്നലെ നടന്ന പൂള്‍ എ മത്സരങ്ങളില്‍ ആദ്യ മത്സരത്തില്‍ കൊറിയയും ചൈനയും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. ചൈന ഇതോടെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. അതേ സമയം രണ്ടാം മത്സരത്തില്‍ ഇറ്റലിയെ ഗോളില്‍ മുക്കി നെതര്‍ലാണ്ട്സ് തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്ന് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ചൈന-കൊറിയ മത്സരത്തില്‍ ചൈനയാണ് ആദ്യം ലീഡ് നേടിയത്. 4ാം മിനുട്ടില്‍ ചൈന്‍ സാംഗിലൂടെ ഗോള്‍ നേടിയെങ്കിലും 15ാം മിനുട്ടില്‍ ജൂ ഒകെ കിം കൊറിയയുടെ സമനില ഗോള്‍ കണ്ടെത്തി. പിന്നീട് മത്സരത്തില്‍ ഗോളുകള്‍ പിറക്കാതിരുന്നപ്പോള്‍ 1-1 സ്കോര്‍ലൈനില്‍ മത്സരം അവസാനിച്ചു.

ഇന്നലത്തെ രണ്ടാം മത്സരത്തില്‍ 12-1 എന്ന സ്കോര്‍ലൈനിലാണ് നെതര്‍ലാണ്ട്സ് ഗോള്‍ നേടിയത്. 17ാം മിനുട്ടില്‍ ചിയാര ടിഡ്ഡി ഇറ്റലിയ്ക്കായി ഗോള്‍ നേടിയത് ഒഴിച്ചാല്‍ മത്സരത്തില്‍ നെതര്‍ലാണ്ട്സിന്റെ പൂര്‍ണ്ണാധിപത്യമായിരുന്നു. കിറ്റി വാന്‍ മെയില്‍ നാല് ഗോള്‍ നേടി നെതര്‍ലാണ്ട്സ് നിരയിലെ താരമായി മാറി. കെല്ലി ജോങ്കര്‍, കാര്‍ലിന്‍ വാന്‍ ഡെന്‍ ഹ്യൂവെല്‍ ഡിര്‍സ്കെ, ഫ്രെഡ്രിക് മാട്ള എന്നിവര്‍ രണ്ട് ഗോള്‍ നേടി. കായ വാന്‍ മാസെക്കേര്‍, മാര്‍ഗോട്ട് വാന്‍ ജെഫെന്‍ എന്നിവര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമധുരൈ പാന്തേഴ്സിനെ വിജയത്തിലേക്ക് നയിച്ച് അരുണ്‍ കാര്‍ത്തിക്ക്-തലൈവന്‍ സര്‍ഗുണം കൂട്ടുകെട്ട്
Next articleമാർതയുടെ മികവിൽ ജപ്പാനെ തോല്പ്പിച്ച് ബ്രസീൽ