
അമേരിക്കയിൽ നടക്കുന്ന ടൂർണമെന്റ് ഓഫ് നാഷൺസിൽ ബ്രസീലിന് ആദ്യ വിജയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ജപ്പാനെയാണ് ബ്രസീൽ തോല്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീൽ ജയം. ബ്രസീൽ സൂപ്പർസ്റ്റാർ മാർതയുടെ മികവാണ് ഇന്ന് ടീമിനെ രക്ഷിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റുനായി മാർത ഇന്ന് കളിയിൽ നിറഞ്ഞു നിന്നു.
ബിയേറ്റ്രിസ് ആണ് ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയയോട് ബ്രസീൽ പരാജയപ്പെട്ടിരുന്നു. ഇന്ന് രണ്ടാം പരാജയം നേരിട്ട ജപ്പാന്റെ കിരീട പ്രതീക്ഷ അവസാനിച്ചു. ഇനി അടുത്ത മത്സരത്തിൽ അമേരിക്കയെ പരാജയപ്പെടുത്തുകയും ഓസ്ട്രേലിയ ജപ്പനെതിരെ ജയിക്കാതിരിക്കുകയും ചെയ്താലെ ബ്രസീലിന് കിരീടം ലഭിക്കുകയുള്ളൂ.
Marta doing what she does best. Brazil takes the late lead vs. Japan!
🇯🇵0-1🇧🇷 | #ToN2018 pic.twitter.com/TegcMcWsA3
— U.S. Soccer WNT (@ussoccer_wnt) July 29, 2018
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
