“എല്ലാ പരാതിയും തന്റെ പേരിലാണ്, പരാതി കേട്ട് മടുത്തു” – മെസ്സി

- Advertisement -

ബാഴ്സലോണ താരം ഗ്രീസ്മാന്റെ ഏജന്റ് നടത്തിയ പരാമർശങ്ങളിൽ പ്രതികരണവുമായി ലയണൽ മെസ്സി രംഗത്ത്. ബാഴ്സലോണയിലെ എല്ലാ പ്രശ്നങ്ങൾക്കും തന്റെ പേരിലാണ് പരാതി എന്നും പരാതി കേട്ട് മടുത്തു എന്നും ലയണൽ മെസ്സി മാധ്യമങ്ങളോട് പറഞ്ഞു. ഗ്രീസ്മന്റെ ഏജന്റ് മെസ്സിയെ വിമർശിച്ച് കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയത്. മെസ്സിയുടെ ഭരണമാണ് ബാഴ്സലോണയിൽ എന്ന് ഗ്രീസ്മാന്റെ ഏജന്റ് പറഞ്ഞിരുന്നു.

മെസ്സിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നും ഗ്രീസ്മൻ ബാഴ്സലോണയിൽ വരുന്നത് മെസ്സിക്ക് താല്പര്യമുള്ള കാര്യമായിരുന്നില്ല എന്ന് ഗ്രീസ്മന്റെ ഏജന്റ് പറഞ്ഞിരുന്നു. എന്നാൽ തനിക്ക് ഇത്തരം ആരോപണങ്ങളിൽ പ്രതികരിച്ച് മടുത്ത് എന്ന് മെസ്സി പറഞ്ഞു. താൻ ദീർഘമായ യാത്ര കഴിഞ്ഞാണ് ഇപ്പോൾ ബാഴ്സലോണയിൽ എത്തിയത്. ഇവിടെ വിമാനത്താവളത്തിലും തനിക്ക് മോശം അനുഭവമാണ് ഉണ്ടായത് എന്നും മെസ്സി പറഞ്ഞു. മെസ്സിയെ ഒരു മണിക്കൂറോളം പരിശോധനയ്ക്കായി ഇന്ന് എയർപ്പോട്ട് അധികൃതർ തടഞ്ഞു വെച്ചിരുന്നു.

Advertisement