ഐ.പി.എല്ലിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഫാഫ് ഡുപ്ലെസ്സി

Photo: Twitter/@IPL
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ റൺസ് വേട്ടയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ചെന്നൈ സൂപ്പർ കിങ്സിന്റെ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസ്സി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഐ.പി.എല്ലിൽ 2000 റൺസ് നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ താരമായി ഡുപ്ലെസ്സി മാറി. ഐ.പി.എല്ലിൽ റൺസ് ഏറ്റവും കൂടുതൽ റൺസ് എടുത്തവരുടെ പട്ടികയിൽ ഡുപ്ലെസ്സി 33ആം സ്ഥാനത്താണ്. ഡുപ്ലെസ്സി തന്റെ 74മത്തെ മത്സരത്തിൽ 67 ഇന്നിങ്‌സുകളിൽ നിന്നാണ് ഡുപ്ലെസ്സി 2000 റൺസ് നേടിയത്.

ഡൽഹി ക്യാപിറ്റൽസിനെതിരായ ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരത്തിൽ 17മത്തെ റൺസ് നേടിയതോടെയാണ് ഡുപ്ലെസ്സി ഇന്ത്യൻ പ്രീമിയർ ലീഗിൽ 2000 റൺസ് സ്വന്തമാക്കിയത്. മത്സരത്തിൽ ഡുപ്ലെസ്സി 43 റൺസ് നേടിയെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സ് 44 റൺസിന് ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ടിരുന്നു. നിലവിൽ രണ്ട് അർദ്ധ സെഞ്ചുറികളുമായി ഈ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരവും ഡുപ്ലെസ്സി തന്നെയാണ്.

Advertisement