ആഷസ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിന് വമ്പൻ പിഴ

ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയയോട് കനത്ത തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ടിന് വമ്പൻ പിഴ. മത്സരത്തിലെ സ്ലോ ഓവർ റേറ്റിന്റെ പേരിലാണ് ഐ.സി.സി ഇംഗ്ലണ്ടിന് പിഴ വിധിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് 5 പോയിന്റ് കുറച്ച ഐ.സി.സി മാച്ച് ഫീയുടെ 100% പിഴയായി നൽകാനും വിധിച്ചിട്ടുണ്ട്. ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പിഴയായി മൊത്തം 7 പോയിന്റ് ഇംഗ്ലണ്ടിന് നഷ്ട്ടപെട്ടിട്ടുണ്ട്.

മത്സരത്തിൽ 9 വിക്കറ്റിന് പരാജയപ്പെട്ട ഇംഗ്ലണ്ട് നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏഴാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. 5 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിന്റെ സമ്പാദ്യം വെറും 9 പോയിന്റാണ്. ഐ.സി.സിയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് നിയമപ്രകാരം ഓരോ സ്ലോ ഓവറിനും ഒരു പോയിന്റ് വീതം കുറയ്ക്കും.