പോഗ്ബ എന്നല്ല ക്ലബ് വിടാൻ ആഗ്രഹിക്കുന്ന ആരെയും നിർബന്ധിച്ച് ക്ലബിൽ നിർത്തില്ല എന്ന് റാങ്നിക്ക്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ താല്പര്യമുള്ള താരങ്ങൾ മാത്രം മതി ക്ലബിനൊപ്പം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ റാൾഫ് റാങ്നിക്. പോഗ്ബയുടെ കരാർ അവസാനിക്കാൻ ഇരിക്കെ താരത്തെ ടീമിൽ നിർത്താൻ വേണ്ടി ശ്രമിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു റാങ്നിക്. മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ക്ലബാണ്. ഇവിടെ കളിക്കാൻ താം ആരെയും നിർബന്ധിക്കേണ്ടതോ സമ്മതിപ്പിക്കേണ്ടതോ ആയ കാര്യമില്ല. റാൾഫ് പറഞ്ഞു.

പോഗ്ബയ്ക്ക് എന്നല്ല ഏതു താരത്തിനു ആയാലും ക്ലബ് വിടാൻ താല്പര്യം ഉണ്ട് എങ്കിൽ തടയില്ല. ഇവിടെ കളിക്കാൻ താല്പര്യമുള്ള ആൾക്കാർ മതി ക്ലബിൽ എന്നും റാൾഫ് പറഞ്ഞു. പോഗ്ബയുടെ പരിക്ക് മാറാം വേണ്ടി ദുബൈയിലേക്ക് താരത്തെ അയച്ചതിനെയും റാൾഫ് വിമർശിച്ചു. ഇനി ആർക്കു പരിക്ക് പറ്റിയാലും വിദേശത്ത് അയച്ച് പരിക്ക് മാറ്റുന്ന പരിപാടി നടക്കില്ല എന്നും ചികിത്സകളും റിക്കവറിയും ഇവിടെ തന്നെ നടക്കും എന്നും റാൾഫ് പറഞ്ഞു.