പോരാട്ടം ഡൽഹിയും കൊൽക്കത്തയും തമ്മിൽ, ടോസ് അറിയാം

Kkr
- Advertisement -

ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള പോരാട്ടത്തിൽ ടോസ് നേടിയ കൊൽക്കത്ത ആദ്യം ഫീൽഡ് ചെയ്യും. കഴിഞ്ഞ മത്സരത്തിന് ഇറങ്ങിയ ടീമിൽ നിന്ന് മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. കൊൽക്കത്ത നിരയിൽ കുൽദീപ് യാദവിന് പകരം രാഹുൽ തൃപതിയെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.

ഡൽഹി ക്യാപിറ്റൽസ് രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് കളിക്കാൻ ഇറങ്ങുന്നത്. പരിക്ക് മാറി രവിചന്ദ്ര അശ്വിൻ ടീമിൽ തിരിച്ചെത്തിയത് ഡൽഹി ക്യാപിറ്റൽസിന് ആശ്വാസമാണ്. അക്‌സർ പട്ടേലിന് പകരമാണ് അശ്വിൻ ടീമിൽ എത്തിയത്. കൂടാതെ ഇഷാന്ത് ശർമ്മക്ക് പകരം ഹർഷൽ പട്ടേലും ടീമിൽ ഇടം നേടിയിട്ടുണ്ട്.

Advertisement