ക്ലെമന്റിനെ റീഡിങ്ങും പുറത്താക്കി

ഇംഗ്ലീഷ് പ്രീമിയർഷിപ്പ് ക്ലബ്ബ് റീഡിങ് പരിശീലകൻ പോൾ ക്ലെമന്റിനെ പുറത്താക്കി. ഇംഗ്ലണ്ട് ചാമ്പ്യൻസ്ഷിപ്പിൽ ടീം തുടരുന്ന മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പുറത്താക്കാൻ ക്ലബ്ബ് മാനേജ്മെന്റ് തീരുമാനം എടുത്തത്. ചുമതല ഏറ്റെടുത്ത് കേവലം 8 മാസങ്ങൾക്ക് ശേഷമാണ് ക്ലെമന്റ് പുറത്താക്കപ്പെടുന്നത്.

ചാമ്പ്യൻഷിപ്പിൽ 21 ആം സ്ഥാനത്താണ് റീഡിങ്. ഒരു സ്ഥാനം കൂടെ നഷ്ടമായാൽ ടീം തരം താഴ്ത്തൽ ഭീഷണിയിലാകും. നിലവിൽ 20 മത്സരങ്ങളിൽ നിന്ന് ക്ലെമന്റിന് 4 ജയങ്ങൾ മാത്രമാണ് നേടാനായത്. മുൻ സ്വാൻസി പരിശീലകനായ ക്ലെമന്റ് റയൽ മാഡ്രിഡ്, പി എസ് ജി, ചെൽസി എന്നീ ടീമുകളിൽ സഹ പരിശീലകനായും ചുമതല വഹിച്ചിട്ടുണ്ട്.