ജർമ്മന് ആശംസകൾ അറിയിച്ച് ഗോകുലവും ബിനോ ജോർജ്ജും

ഇന്ന് ക്ലബ് വിട്ട അന്റോണിയോ ജർമ്മന് ആശംസകൾ അറിയിച്ചു ഗോകുലം കേരള എഫ്‌സിയും ഹെഡ് കോച്ച് ബിനോ ജോർജ്ജും. ക്ലബ്ബ് പുറത്തിറക്കിയ ഒഫിഷ്യൽ സ്റ്റേറ്റ്മെന്റിലൂടെയാണ് ഫോർവേഡ് താരത്തിന് എല്ലാവിധ ആശംസകളും ഗോകുലം കേരള എഫ്‌സിയും ബിനോ ജോർജ്ജും നേർന്നത്.

വ്യക്തിപരമായ കാരണങ്ങളാൽ ജർമ്മൻ ടീമിൽ നിന്നും പിരിഞ്ഞു പോവുന്നു, താരം ഇന്ന് യുകെയിലേക്ക് തിരിച്ചു പോയി എന്നാണ് ഗോകുലം ഒഫിഷ്യൽ സ്റ്റേറ്റ്‌മെന്റിൽ പറയുന്നത്.

“അന്റോണിയോ ജർമ്മൻ മികച്ചൊരു ടീം പ്ലേയർ ആയിരുന്നു. യൂറോപ്പിൽ കളിച്ച പരിചയമുള്ള അന്റോണിയോ ജർമ്മൻ ടീമിന്റെ ഈ സീസണിലെ മികച്ച പ്രകടനത്തിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അന്റോണിയോ ജർമ്മന്റെ ഭാവി കരിയറിന് എല്ലാവിധ ആശംസകളും നേരുന്നു” – ബിനോ ജോർജ്ജ് പറഞ്ഞു.