“ബാഴ്സലോണ തന്നോട് ഫ്രീ ആയി കളിക്കാൻ ആവശ്യപ്പെട്ടില്ല, വേതനം എത്ര കുറക്കാനും താൻ തയ്യാറായിരുന്നു” – മെസ്സി

20210808 154801
Credit: Twitter

ബാഴ്സലോണ പ്രസിഡന്റ് ലപോർടയുടെ പ്രസ്താവനകൾ വേദനിപ്പിക്കുന്നു എന്ന് ലയണൽ മെസ്സി. നേരത്തെ മെസ്സി വേതനം വാങ്ങാതെ ബാഴ്സലോണക്ക് വേണ്ടി കളിച്ചിരുന്നു എങ്കിൽ എന്ന് താൻ ആഗ്രഹിച്ചു പോയിരുന്നു എന്നും എന്നാൽ മെസ്സി അങ്ങനെ ഒരു ആവശ്യം ഒരിക്കലും ഉന്നയിച്ചില്ല എന്നും ലപോർട പറഞ്ഞിരുന്നു. ലപോർടയുടെ വാക്കുകൾ വേദനിപ്പിക്കുന്നു എന്നും ഇത് താൻ അർഹിക്കുന്നില്ല എന്നും മെസ്സി പറഞ്ഞു. തന്നോട് ഒരാളും ഫ്രീ ആയി ബാഴ്സലോണക്ക് ആയി കളിക്കാൻ‌ ആവശ്യപ്പെട്ടിരുന്നില്ല എന്ന് മെസ്സി പറഞ്ഞു.

താൻ തന്റെ വേതനം പകുതിയാക്കി കുറച്ചു. അതിലും ഏറെ കുറക്കാൻ താൻ തയ്യാറായിരുന്നു എന്നും മെസ്സി പറഞ്ഞു. ബാഴ്സലോണ മെസ്സിക്ക് നൽകിയ കരാർ അംഗീകരിക്കാൻ ലാലിഗ തയ്യാറാകാതെ ഇരുന്നതോടെ ആയിരുന്നു ലയണൽ മെസ്സിക്ക് ഫ്രഞ്ച് ക്ലബായ പി എസ് ജിയിലേക്ക് പോകേണ്ടി വന്നത്. മെസ്സി പോയതോടെ ബാഴ്സലോണ വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ബാഴ്സലോണ വിട്ടതിനു ശേഷം മെസ്സിയും തന്റെ പതിവ് ഫോമിൽ എത്തിയിട്ടില്ല.

Previous articleസ്പിന്നര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം ടീമിന് ഗുണമായി – കെയിന്‍ വില്യംസൺ
Next articleപേസര്‍മാര്‍ പവര്‍പ്ലേയിൽ വിക്കറ്റുകള്‍ നേടിയത് സ്പിന്നര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി – ഇഷ് സോധി