അർജന്റീന സ്ട്രൈക്കറെ കൂടെ ഇന്റർ മിലാൻ സ്വന്തമാക്കുന്നു

20210825 141324

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്റർ മിലാൻ ഒരു സ്ട്രൈക്കറെ കൂടെ ടീമിൽ എത്തിക്കുകയാണ്. അർജന്റീന സ്വദേശിയായ ജോഖിൻ കൊറേയ ആണ് ഇന്റർ മിലാനിൽ എത്തുന്നത്. ലാസിയോയുടെ താരം ലോൺ അടിസ്ഥാനത്തിൽ ആകും ഇന്റർ മിലാനിൽ എത്തുന്നത്. പിന്നീട് 30 മില്യൺ നൽകി ഇന്ററിന് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കുകയും ചെയ്യാം. 2018 മുതൽ സെവിയ്യയിൽ ഉള്ള താരമാണ് കൊറേയ.

ലുകാകുവിന് പകരക്കാരനായി രണ്ട് സ്ട്രൈക്കർമാരെ ടീമിൽ എത്തിക്കും എന്ന ഇന്റർ മിലാൻ വാക്ക് ഇതോടെ സത്യമാകും. നേരത്തെ അവർ ജെക്കോയെയും സ്വന്തമാക്കിയിരുന്നു. കൊറേയ മുമ്പ് സെവിയ്യക്കായും സാമ്പ്ഡോറിയക്കായും കളിച്ചിട്ടുണ്ട്. അർജന്റീന ദേശീയ ടീമിനായി ഏഴ് മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

Previous articleലീഡ്സിൽ ടോസ് നേടി കോഹ്‍ലി, ബാറ്റിംഗ് തിരഞ്ഞെടുത്തു
Next articleഡ്യൂറണ്ട് കപ്പ് ഫിക്സ്ചറുകൾ ആയി, കേരള ബ്ലാസ്റ്റേഴ്സും ഗോകുലവും പ്രതീക്ഷയിൽ