ലീഡ്സിൽ ടോസ് നേടി കോഹ്‍ലി, ബാറ്റിംഗ് തിരഞ്ഞെടുത്തു

Rohitrahul

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ലോര്‍ഡ്സിൽ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. പരമ്പര സ്വന്തമാക്കുവാന്‍ ലീഡ്സിലെ ഹെഡിംഗ്ലിയിലെ ഈ ടെസ്റ്റ് വിജയിച്ചാൽ ഇന്ത്യയ്ക്ക് സാധിക്കും. അതേ സമയം ജോ റൂട്ടിന്റെ ഇംഗ്ലണ്ടിന് പരമ്പര കൈവിടാതിരിക്കുവാന്‍ ഈ ടെസ്റ്റിൽ സമനിലയെങ്കിലും നേടിയെടുക്കേണ്ടതുണ്ട്.

Leeds

മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലണ്ട് നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. ഡൊമിനിക് സിബ്ലേയ്ക്ക് പകരം ദാവിദ് മലനും മാര്‍ക്ക് വുഡിന് പകരം ക്രെയിഗ് ഓവര്‍ട്ടണും ടീമിലേക്ക് എത്തുന്നു.

ഇന്ത്യ : Rohit Sharma, KL Rahul, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Rishabh Pant(w), Ravindra Jadeja, Mohammed Shami, Ishant Sharma, Jasprit Bumrah, Mohammed Siraj

ഇംഗ്ലണ്ട്: : Rory Burns, Haseeb Hameed, Dawid Malan, Joe Root(c), Jonny Bairstow, Jos Buttler(w), Moeen Ali, Sam Curran, Craig Overton, Ollie Robinson, James Anderson

Previous articleഡോർട്മുണ്ടിനെ ഡെലേനി ഇനി സെവിയ്യയിൽ
Next articleഅർജന്റീന സ്ട്രൈക്കറെ കൂടെ ഇന്റർ മിലാൻ സ്വന്തമാക്കുന്നു