പ്രീമിയർ ലീഗിൽ തരം താഴ്ത്തലിൽ നിന്ന് രക്ഷപെട്ട ആസ്റ്റൺ വില്ല പുതിയ സ്പോർട്ടിങ് ഡയറക്ടറെ നിയമിച്ചു. ഡെന്മാർക്കുകാരനായ ജോഹൻ ലങ്ങേയെയാണ് ആസ്റ്റൺ വില്ല പുതിയ സ്പോർട്ടിങ് ഡയറക്ടർ ആയി നിയമിച്ചത്. പ്രീമിയർ ലീഗിൽ കഴിഞ്ഞ വർഷം തിരിച്ചെത്തിയതിന് ശേഷം വമ്പൻ സൈനിംഗുകൾ ആസ്റ്റൺ വില്ല നടത്തിയെങ്കിലും അവസാന ദിവസമാണ് തരം താഴ്ത്തലിൽ നിന്ന് ആസ്റ്റൺ വില്ല രക്ഷപെട്ടത്.
തുടർന്ന് സ്പോർട്ടിങ് ഡയറക്ടർ ആയിരുന്ന പീറ്റേർച്ചിനെ ക്ലബ് സ്പോർട്ടിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. കോപ്പൻഹേഗനിൽ കഴിഞ്ഞ ആറു വർഷമായി സ്പോർട്ടിങ് ഡയറക്ടറായി തുടരുകയായിരുന്നു ജോഹൻ ലങ്ങേ. 2012ൽ ആറ് മാസക്കാലം ഇംഗ്ലീഷ് ക്ലബായ വോൾവ്‌സിന്റെ സഹ പരിശീലകനാണ് ജോഹൻ ലങ്ങേ ചിലവായിച്ചിട്ടുണ്ട്. കോപ്പൻഹേഗനിൽ ജോഹൻ ലങ്ങേ നടത്തിയ മികച്ച ട്രാൻസ്ഫറുകളാണ് സ്പോർട്ടിങ് ഡയറക്ടർ ആയി ജോഹൻ ലങ്ങേയെ കൊണ്ടുവരാൻ ആസ്റ്റൺ വില്ലയെ പ്രേരിപ്പിച്ചത്.