ഐസിസിയോട് സാമ്പത്തിക സഹായം ചോദിച്ച് അഫ്ഗാനിസ്ഥാന്‍

- Advertisement -

ഐസിസിയോട് സാമ്പത്തിക സഹായാഭ്യര്‍ത്ഥനയുമായി അഫ്ഗാനിസ്ഥാന്‍. ഏഷ്യ കപ്പും ടി20 ലോകകപ്പും മാറ്റി വെച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അഫ്ഗാനിസ്ഥാന്‍. പങ്കെടുക്കല്‍ ഫീസിനെ ആശ്രയിച്ചിരുന്ന ടീമിനെ കോവിഡ് മഹാമാരി കാരണം ടൂര്‍ണ്ണമെന്റുകള്‍ മാറ്റി വെച്ചതോടെ കടുത്ത പ്രതിസന്ധി നേരിടേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു.

ഐസിസിയോട് ഒരു മില്യണ്‍ യുഎസ് ഡോളര്‍ സഹായമാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ബോര്‍ഡിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടിയാണ് ഈ തുക ആവശ്യപ്പെടുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ താത്കാലിക ചീഫ് എക്സിക്യൂട്ടീവ് നസീം സാര്‍ അബ്ദുള്‍റഹിംസായി പറഞ്ഞു.

Advertisement