ഒടുവില്‍ കോവിഡ് നെഗറ്റീവായി ഹാരിസ് റൗഫ്, ഇംഗ്ലണ്ടിലേക്ക് പറക്കും

ആദ്യം നടത്തിയ ടെസ്റ്റുകളില്‍ പോസിറ്റീവായി തുടര്‍ന്നിരുന്ന ഹാരിസ് റൗഫ് ഒടുവില്‍ കോവിഡ് നെഗറ്റീവ്. തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളിലും താരം നെഗറ്റീവ് ആയതോടെ ഇംഗ്ലണ്ടിലേക്ക് പറന്ന് പാക്കിസ്ഥാന്റെ പരിമിത ഓവര്‍ ടീമിനൊപ്പം താരം ചേരുമെന്നാണ് അറിയുന്നത്. പാക്കിസ്ഥാന്‍ താരങ്ങളില്‍ ആദ്യം പോസിറ്റീവ് ആയിരുന്നവരില്‍ യാതൊരു ലക്ഷണവുമില്ലാത്ത താരമായിരുന്നു ഹാരിസ് റൗഫ്.

ഹാരിസിന്റെ അഭാവത്തില്‍ പാക്കിസ്ഥാന്‍ പിന്നീട് മുഹമമദ് അമീറിനോട് ടീമിനൊപ്പം ചേരുവാന്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നില്ലെന്നായിരുന്നു അമീറിന്റെ ആദ്യ തീരുമാനം. ഓഗസ്റ്റ് 28ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കുന്ന ടി20 പരമ്പരയിലാവും താരം ആദ്യം ടീമിനൊപ്പം ചേരുക.