Transfer

ഷഹജാസ് തെക്കൻ കേരളാ ബ്ലാസ്റ്റേഴ്സ് വിട്ട് ഒസോണിൽ

കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന്റെ താരമായിരുന്ന ഷഹജാസ് തെക്കൻ ഇനി ബെംഗളൂരു ക്ലബായ ഓസോൺ എഫ് സിയിൽ കളിക്കും. ബസേലിയസ് കോളേജിന്റെ യുവതാരമായിരുന്ന ഷഹജാസ് തെക്കൻ കഴിഞ്ഞ സീസണിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. സെക്കൻഡ് ഡിവിഷൻ മത്സരങ്ങളിലും കേരള പ്രീമിയർ ലീഗിലും ഷഹജാസ് മുമ്പ് ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിട്ടുണ്ട്.

മുമ്പ് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തെ കീഴടക്കി കിരീടം നേടിയ കോട്ടയം ടീമിന്റെ നെടും തൂണായിരുന്നു ഷെഹജാസ്. മലപ്പുറം അങ്ങാടിപുറം സ്വദേശിയാണ് ഷഹജാസ്. എം എസ് പിയിലൂടെ ആണ് ഷഹജാസ് വളർന്നു വന്നത്.