ദോഹ ഓപ്പണിൽ സെമിഫൈനലിലേക്ക് മുന്നേറി എട്ടാം സീഡ് പെട്ര ക്വിറ്റോവ

- Advertisement -

ഡബ്യു. ടി. എ ടൂറിൽ ദോഹ ഓപ്പണിൽ ടുണീഷ്യൻ താരം ഒൻസ് ജെബൂറെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു എട്ടാം സീഡ് ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവ. 2 ടൈബ്രെക്കറുകൾ കണ്ട മത്സരത്തിൽ കടുത്ത പോരാട്ടം ആണ് അറേബ്യൻ താരം പെട്രക്ക് എതിരെ പുറത്ത് എടുത്തത്. 4 ഏസുകൾക്ക് ഉതിർത്തു എങ്കിലും 3 തവണ സർവീസ് ഇരട്ടപിഴവുകളും അറേബ്യൻ താരം വരുത്തി.

ഇരു താരങ്ങളും തങ്ങളുടെ സർവീസുകൾ നിലനിർത്താൻ പാട് പെട്ടു മത്സരത്തിൽ. ഇരു താരങ്ങളും 5 തവണയാണ് സർവീസ് ബ്രൈക്കുകൾ വഴങ്ങിയത്. എന്നാൽ 2 സെറ്റുകളിലും പൊരുതി നോക്കിയ ടുണീഷ്യൻ താരത്തെ ടൈബ്രെക്കറിലൂടെ മറികടക്കാൻ ചെക് താരത്തിന് ആയി. ദോഹയിൽ കിരീടം തന്നെയാവും പെട്ര ലക്ഷ്യം വക്കുക.

Advertisement