ദുബായ് ഓപ്പണിൽ സെമിഫൈനലിലേക്ക് മുന്നേറി ജ്യോക്കോവിച്ച്

- Advertisement -

എ. ടി. പി ടൂറിൽ ദുബായ് ഓപ്പണിൽ സെമിഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. ഏഴാം സീഡ് ആയ കാരൻ കാചനോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജ്യോക്കോവിച്ച് സെമിഫൈനലിലേക്ക് മുന്നേറിയത്. ദുബായിൽ തന്റെ അഞ്ചാം കിരീടം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ച് സമ്പൂർണ ആധിപത്യം ആണ് മത്സരത്തിൽ പുലർത്തിയത്.

സെമിയിൽ എത്തിയതോടെ ലോക ഒന്നാം നമ്പറിലും ജ്യോക്കോവിച്ച് തുടരും. ഒരു സർവീസ് ബ്രൈക്ക് വഴങ്ങി എങ്കിലും 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് 6-2, 6-2 എന്ന സ്കോറിന് ആണ് റഷ്യൻ താരത്തെ മറികടന്നത്. മികച്ച സർവീസുകൾ കൊണ്ടും റിട്ടേണുകൾ കൊണ്ടും കളം നിറഞ്ഞു ജ്യോക്കോവിച്ച്. 86 ശതമാനം ആദ്യ സർവീസുകൾ ജയം കണ്ട ജ്യോക്കോവിച്ച് ഈ ഫോമിൽ ദുബായിൽ കിരീടം ഉയർത്താൻ തന്നെയാണ് സാധ്യത.

Advertisement