തുടർച്ചയായ 12 മത്തെ ജയത്തോടെ മോൻഫിൽസ് ദുബായ് ഓപ്പൺ സെമിയിൽ

- Advertisement -

എ. ടി. പി ടൂറിൽ ദുബായ് ഓപ്പണിൽ സെമിഫൈനലിലേക്ക് മുന്നേറി ഫ്രഞ്ച് താരവും മൂന്നാം സീഡുമായ ഗെയിൽ മോൻഫിൽസ്. തുടർച്ചയായി കിരീടനേട്ടവും ആയി ദുബായിൽ എത്തിയ മോൻഫിൽസിന് ഇത് തുടർച്ചയായ 12 മത്തെ ജയം ആയിരുന്നു. നാട്ടുകാരൻ തന്നെയായ റിച്ചാർഡ് ഗാസ്ക്കറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു മോൻഫിൽസ് മറികടന്നത്. 7 ഏസുകൾ ഉതിർത്ത ഫ്രഞ്ച് താരം 4 തവണയാണ് ഇരു സെറ്റുകളിൽ ആയി എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തത്.

ആദ്യ സെറ്റിൽ 6-3 നു ജയം കണ്ട സമാനമായ സ്കോറിന് തന്നെ രണ്ടാം സെറ്റും സ്വന്തമാക്കി സെമിഫൈനലിലേക്ക് മുന്നേറി. സെമിഫൈനലിൽ ഒന്നാം സീഡ് ആയ നൊവാക് ജ്യോക്കോവിച്ച് ആണ് മോൻഫിൽസിന്റെ എതിരാളി. തുടർച്ചയായ 12 ജയങ്ങൾ നൽകുന്ന ആത്മവിശ്വാസവും ആയി ആവും മോൻഫിൽസ് സെമിയിൽ ഇറങ്ങുക. എന്നാൽ 4 തവണ ദുബായിൽ കിരീടം ഉയർത്തിയ ലോക ഒന്നാം നമ്പർ ആയ ജ്യോക്കോവിച്ചിനു എതിരെ മുമ്പ് കളിച്ച 16 മത്സരങ്ങളും തോറ്റ മോൻഫിൽസിന് അതിനു ആവുമോ എന്നു കണ്ടറിയണം.

Advertisement