ദുബായിൽ വീണ്ടും അട്ടിമറി, മുഗുരസെയെ തോൽപ്പിച്ച് ജെന്നിഫർ ബ്രാഡി സെമിഫൈനലിൽ

- Advertisement -

ദുബായ് ഓപ്പണിൽ ഒമ്പതാം സീഡും ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലിസ്റ്റും ആയ സ്പാനിഷ് താരം ഗബ്രിന മുഗുരസെയെ അട്ടിമറിച്ച് അമേരിക്കയുടെ സീഡ് ചെയ്യാത്ത താരം ജെന്നിഫർ ബ്രാഡി സെമിഫൈനലിൽ. ദുബായിൽ അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന ജെന്നിഫർ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ആണ് മുഗുരസെയെ അട്ടിമറിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ അട്ടിമറിയുടെ ലക്ഷണങ്ങൾ കണ്ടില്ല എങ്കിലും മത്സരം പുരോഗമിക്കും തോറും അമേരിക്കൻ താരം ആധിപത്യം നേടി.

ആദ്യ സെറ്റിൽ ടൈബ്രെക്കറിലൂടെ സെറ്റ് സ്വന്തമാക്കിയ മുഗുരസെ മത്സരത്തിൽ മുൻതൂക്കം നേടി. എന്നാൽ രണ്ടാം സെറ്റ് മുതൽ കളി തിരിച്ചു പിടിക്കാൻ അമേരിക്കൻ താരത്തിന് ആയി. രണ്ടാം സെറ്റ് 6-3 നു നേടിയ ബ്രാഡി മൂന്നാം സെറ്റ് 6-4 നു സ്വന്തമാക്കി സെമിഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ 6 ബ്രൈക്ക് പോയിന്റുകളിൽ 4 എണ്ണവും മുതലാക്കിയത് ആണ് ജെന്നിഫർ ബ്രാഡിക്ക് മത്സരത്തിൽ ജയം സമ്മാനിച്ചത്.

Advertisement