ദുബായ് ഓപ്പണിൽ എട്ടാം സീഡ് പെട്ര മാർട്ടിച്ച് സെമിയിൽ

- Advertisement -

ദുബായ് ഓപ്പണിൽ എട്ടാം സീഡ് പെട്ര മാർട്ടിച്ച് സെമിഫൈനലിലേക്ക് മുന്നേറി. മൂന്നാം സെമിഫൈനലിസ്റ്റ് ആയി ആണ് ക്രൊയേഷ്യൻ താരം സെമിഫൈനലിൽ എത്തിയത്. അന്നറ്റ് കോന്റെവെയിറ്റിനെ ആണ് എട്ടാം സീഡ് ക്വാർട്ടറിൽ മറികടന്നത്. 5 മാസത്തിനു ഇടയിലെ തന്റെ ആദ്യ സെമിഫൈനൽ ആണ് ക്രൊയേഷ്യൻ താരത്തിന് ഇത്.

നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ക്രൊയേഷ്യൻ താരത്തിന്റെ ജയം. ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ ആണ് പെട്ര സ്വന്തമാക്കിയത്. എന്നാൽ രണ്ടാം സെറ്റിൽ എതിരാളിയെ നിലം തൊടീക്കാൻ അനുവദിക്കാതിരുന്ന ക്രൊയേഷ്യൻ താരം 6-1 നു ആണ് രണ്ടാം സെറ്റ് സ്വന്തമാക്കി സെമിഫൈനലിലേക്ക് മുന്നേറിയത്. സെമിയിൽ എലേന റബയികിന ആണ് പെട്രയുടെ എതിരാളി.

Advertisement