വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി ചെക് റിപ്പബ്ലിക് താരം മാർകെറ്റ വോണ്ടറൗസോവ. സീഡ് ചെയ്യാത്ത താരങ്ങൾ തമ്മിലുള്ള മത്സരത്തിൽ ഉക്രൈൻ താരം ഏലീന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മാർകെറ്റ തോൽപ്പിച്ചത്. ഓപ്പൺ യുഗത്തിൽ ഇത് ആദ്യമായാണ് ഒരു വനിത താരം സീഡ് ചെയ്യാതെ വിംബിൾഡൺ ഫൈനലിൽ എത്തുന്നത്. 1963 ൽ ആണ് അവസാനമായി ഒരു സീഡ് ചെയ്യാത്ത താരം വിംബിൾഡൺ ഫൈനലിൽ എത്തുന്നത്.
തീർത്തും ഏകപക്ഷീയമായ പ്രകടനം ആണ് ചെക് താരത്തിൽ നിന്നു ഉണ്ടായത്. മത്സരത്തിൽ 3 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും സ്വിറ്റോലിനയുടെ സർവീസ് 6 തവണയാണ് മാർകെറ്റ ബ്രേക്ക് ചെയ്തത്. ഇരു സെറ്റുകളും 6-3, 6-3 എന്ന സ്കോറിന് ആണ് മാർകെറ്റ നേടിയത്. 2019 ൽ വിംബിൾഡൺ ഫൈനലും 2021 ൽ ഒളിമ്പിക്സ് ഫൈനലും കളിച്ച താരം ഫൈനലിൽ ആദ്യ ഗ്രാന്റ് സ്ലാം ആണ് ലക്ഷ്യം വെക്കുന്നത്. ഫൈനലിൽ ഒൻസ്-സബലങ്ക മത്സരവിജയിയെ ആണ് മാർകെറ്റ നേരിടുക.