2 ദിവസത്തെ മാരത്തോൺ പോരാട്ടത്തിൽ മറെയെ തോൽപ്പിച്ചു സിറ്റിപാസ്,അനായാസം ജ്യോക്കോവിച്

Wasim Akram

Picsart 23 07 08 06 43 51 515
Download the Fanport app now!
Appstore Badge
Google Play Badge 1

വിംബിൾഡൺ പുരുഷ വിഭാഗത്തിൽ 2 ദിവസത്തെ ക്ലാസിക് പോരാട്ടത്തിന് ഒടുവിൽ ആന്റി മറെയെ മറികടന്നു അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റിപാസ് മൂന്നാം റൗണ്ടിൽ. അഞ്ചു സെറ്റ് പോരാട്ടത്തിൽ ഇന്നലെ 3 സെറ്റുകൾ കളിച്ചപ്പോൾ 2 സെറ്റുകൾ മറെ നേടിയിരുന്നു എന്നാൽ ഇന്ന് അവസാന 2 സെറ്റുകളും നേടി സിറ്റിപാസ് മത്സരം സ്വന്തം പേരിലാക്കി. 3 ടൈബ്രേക്കുകൾ കണ്ട പോരാട്ടത്തിൽ ഇരു താരങ്ങളും ഓരോ തവണ മാത്രമാണ് ബ്രേക്ക് വഴങ്ങിയത്. മറെ 13 ഏസുകൾ ഉതിർത്തപ്പോൾ സിറ്റിപാസ് 16 ഏസുകൾ ആണ് ഉതിർത്തത്.

സിറ്റിപാസ്

7-6, 6-7, 6-4, 7-6, 6-4 എന്ന സ്കോറിന് ആണ് സിറ്റിപാസ് മത്സരം ജയിച്ചത്. സെന്റർ കോർട്ടിൽ നാട്ടുകാർക്ക് മുന്നിൽ അതുഗ്രൻ പോരാട്ടം തന്നെയാണ് ഇതിഹാസ താരം ആന്റി മറെ സമ്മാനിച്ചത്. അതേസമയം മൂന്നാം റൗണ്ടിൽ മുൻ ഗ്രാന്റ് സ്ലാം ജേതാവ് സ്റ്റാൻ വാവറിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു രണ്ടാം സീഡ് നൊവാക് ജ്യോക്കോവിച് അവസാന പതിനാറിൽ എത്തി. ടൈബ്രേക്കറിൽ എത്തിയ അവസാന സെറ്റിൽ മാത്രമാണ് ജ്യോക്കോവിച് അൽപ്പം വെല്ലുവിളി നേരിട്ടത്. 6-3, 6-1, 7-6 എന്ന സ്കോറിന് ആയിരുന്നു നിലവിലെ ചാമ്പ്യന്റെ ജയം.

സിറ്റിപാസ്ബെൽജിയം താരം ഡേവിഡ് ഗോഫിനെ നാലു സെറ്റ് പോരാട്ടത്തിൽ 6-3, 6-7, 7-6, 6-2 എന്ന സ്കോറിന് മറികടന്നു ഏഴാം സീഡ് ആന്ദ്ര റൂബ്ലേവും അവസാന പതിനാറിൽ എത്തി. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ക്രിസ്റ്റഫർ ഉബാങ്ക്സിനോട് പരാജയപ്പെട്ട 12 സീഡും ബ്രിട്ടീഷ് ഒന്നാം നമ്പറും ആയ കാമറൂൺ നൂറി രണ്ടാം റൗണ്ടിൽ പുറത്തായി. കാസ്പർ റൂഡിനെ അട്ടിമറിച്ചു മൂന്നാം റൗണ്ടിൽ എത്തിയ മറ്റൊരു ബ്രിട്ടീഷ് താരം ലിയാം ബ്രോഡി 26 സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപവലോവിനോട് പരാജയപ്പെട്ടു വിംബിൾഡണിൽ നിന്നു പുറത്തായി.