പ്രായത്തെ തോൽപ്പിച്ചു വീണ്ടും വനിത ഡബിൾസ് വിംബിൾഡൺ കിരീടം ഉയർത്തി ചെക്, തായ്‌വാൻ സഖ്യം

Wasim Akram

വിംബിൾഡൺ വനിത ഡബിൾസ് കിരീടം തായ്‌വാൻ താരം Hsieh Su-wei ചെക് റിപ്പബ്ലിക് താരം ബാർബൊറ സ്ട്രയ്കോവ സഖ്യത്തിന്. മൂന്നാം സീഡ് ആയ ബെൽജിയം താരം എൽസി മെർട്ടൻസ്, ഓസ്‌ട്രേലിയൻ താരം സ്റ്റോം സാന്റേഴ്‌സ് സഖ്യത്തെ ആണ് അവർ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചത്.

വിംബിൾഡൺ

7-5, 6-4 എന്ന സ്കോറിന് ആയിരുന്നു Hsieh, ബാർബൊറ സഖ്യത്തിന്റെ ജയം. കരിയറിൽ ആറാം ഗ്രാന്റ് സ്ലാം കിരീടം ആണ് വെറ്ററൻ തായ്‌വാൻ താരത്തിന് ഇത്. സഖ്യമായി കളിക്കുന്ന 26 മത്തെ ടൂർണമെന്റിൽ രണ്ടാം വിംബിൾഡൺ കിരീടവും മൊത്തത്തിൽ ഒമ്പതാം കിരീടവും ആണ് ഇരുവർക്കും ഇത്.