ഇനി ഒനാന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാവൽ മാലാഖ

Newsroom

Picsart 23 07 17 10 38 45 457
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം അവരുടെ പുതിയ ഗോൾ കീപ്പർ ലക്ഷ്യമായിരുന്ന ഒനാനയെ സൈൻ ചെയ്തു. ഡി ഹിയക്ക് പകരം ഗോൾ കീപ്പർ സ്ഥാനത്തേക്ക് അവർ ലക്ഷ്യമിട്ട ഇന്റർ മിലാൻ ഗോൾകീപ്പർ ആന്ദ്രേ ഒനാനയുടെ ട്രാൻസ്ഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കി കഴിഞ്ഞു. ഒനാനയെ 50 മില്യൺ നൽകിയാണ് യുണൈറ്റഡ് സ്വന്തമാക്കുന്നത്. താരം 2029 വരെ നീണ്ടു നിൽക്കുന്ന കരാർ താരം യുണൈറ്റഡിൽ ഒപ്പുവെച്ചു. എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കി ഒനാനയെ പ്രീസീസൺ ടീമിനൊപ്പം എത്തിക്കാൻ ആണ് യുണൈറ്റഡ് ഇപ്പോൾ ശ്രമിക്കുന്നത്. താരം യുണൈറ്റഡിന്റെ അമേരിക്കൻ ടൂറിൽ കളിക്കും.

ഒനാന 23 06 30 20 59 44 458

50 മില്യണൊപ്പം 5 മില്യൺ ആഡ് ഓണായും യുണൈറ്റഡ് ഇന്റർ മിലാന് നൽകും. ഒനാനയെ സ്വന്തമാക്കാൻ ആകുൻ എന്നുറപ്പായത് കൊണ്ടായിരുന്നു യുണൈറ്റഡ് ഡി ഹിയയെ ക്ലബ് വിടാൻ അനുവദിച്ചത്. കഴിഞ്ഞ സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ ആയിരുന്നു താരം ഇന്ററിൽ എത്തിയത്. ഇന്ററിൽ ഒനാനയ്ക്ക് മികച്ച സീസണായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഫൈനലിലേക്ക് ഇന്റർ എത്തുന്നതിൽ ഒനാന വലൊയ പങ്കുവഹിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ എട്ട് ക്ലീൻ ഷീറ്റുകൾ ഒനാന നേടിയിരുന്നു.

ഈ കഴിഞ്ഞ സീസണിൽ ഇന്ററിനായി ഒനാന 41 മത്സരങ്ങൾ കളിച്ചു, 19 ക്ലീൻ ഷീറ്റുകൾ നേടി. ഒനാന മുമ്പ് ടെൻ ഹാഗിനൊപ്പം അയാക്സിൽ കളിച്ചിട്ടുണ്ട്.