വിംബിൾഡൺ പരാജയത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ തന്നെ പരാജയപ്പെടുത്തിയ ലോക ഒന്നാം കാർലോസ് അൽകാരസിനെ പ്രകീർത്തിച്ചു നൊവാക് ജ്യോക്കോവിച്. കാർലോസ് അൽകാരസിനെ പോലൊരു താരത്തിനെ ഇത് വരെ താൻ നേരിട്ടിട്ടില്ല എന്നു പറഞ്ഞ ജ്യോക്കോവിച് അൽകാരസ് ഏതാണ്ട് കംപ്ലീറ്റ് പ്ലെയർ ആണെന്നും കൂട്ടിച്ചേർത്തു. അൽകാരസിനെ വാനോളം ആണ് ജ്യോക്കോവിച് പ്രകീർത്തിച്ചത്.
റോജർ ഫെഡറർ, റാഫേൽ നദാൽ, താൻ എന്നീ മൂന്നു പേരുടെയും മികവുകൾ അൽകാരസ് പകർത്തുന്നുണ്ട് എന്നു നിരീക്ഷിച്ച ജ്യോക്കോവിച് അൽകാരസിന്റെ കളിയിൽ അത് കാണാൻ ഉണ്ടെന്നും സമ്മതിച്ചു. പലപ്പോഴും പല രീതിയിൽ അൽകാരസ് തങ്ങൾ മൂന്നു താരങ്ങളെയും ഓർമ്മിപ്പിക്കുന്നു എന്നും നൊവാക് കൂട്ടിച്ചേർത്തു. താൻ നേരിട്ടവരിൽ ഫെഡറർക്കും നദാലിനും അവരുടെ ശക്തിയും കുറവുകളും ഉണ്ടായിരുന്നു എങ്കിൽ അൽകാരസ് ഏതാണ്ട് പൂർണനാണ് എന്നു പറഞ്ഞ ജ്യോക്കോവിച് അത് അൽകാരസിനെ എല്ലാ സർഫസിലും തിളങ്ങാനും നിരവധി കിരീടങ്ങൾ നേടാനും സഹായിക്കും എന്നും കൂട്ടിച്ചേർത്തു.