വിംബിൾഡൺ വനിത വിഭാഗത്തിൽ 3 സീഡ് പെട്ര പ്ലിസ്‌കോവ, 7 സീഡ് സിമോണ ഹാലപ്പ് എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സെമിഫൈനലിൽ എത്താൻ വലിയ സാധ്യതകൾ കൽപ്പിക്കുന്ന 3 സീഡ് പ്ലിസ്‌കോവ പക്ഷെ ചെറിയ പരീക്ഷനത്തിന് ശേഷമാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. ചൈനയുടെ ലിക്കെതിരെ നേരിട്ടുള്ള സെറ്റുകളിക്കു ജയിച്ചങ്കിലും രണ്ടാം സെറ്റിൽ ടൈബ്രക്കർ കടമ്പ കടന്നാണ് പ്ലിസ്‌കോവ രണ്ടാം റൗണ്ടിൽ എത്തിയത്. 2 നമ്പർ കോർട്ടിൽ നടന്ന മത്സരത്തിൽ 6-2, 7-6 എന്ന സ്കോറിനായിരുന്നു പ്ലിസ്‌കോവയുടെ ജയം.
മുൻ ലോകഒന്നാം നമ്പറായിരുന്ന സിമോണ ഹാലപ്പും നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചാണ് രണ്ടാം റൗണ്ടിൽ എത്തിയത് സാസ്‌വോനിവിച്ചിനെതിരെ ഒന്നാം നമ്പർ കോർട്ടിൽ നടന്ന മൽസരത്തിൽ 6-4,7-5 എന്ന സ്കോറിനായിരുന്നു ഹാലപ്പിന്റെ ജയം. അട്ടിമറികൾക്കു കെൽപ്പുള്ള അമേരിക്കയുടെ 17 സീഡ് മാഡിസൺ കീയ്സും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 17 നമ്പർ കോർട്ടിൽ നടന്ന മൽസരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കീയ്സിന്റെയും ജയം. സെന്റർ കോർട്ടിൽ 2 സീഡ് നയോമി ഓസോക്കയുടെ അടക്കം മത്സരം ഇനിയും നടക്കേണ്ടതാണ്.