ബ്രിൻങിംഹാം ആവർത്തിച്ച് പുറ്റ്നെറ്റ്‌സേവ,ഒസാക്ക വിംബിൾഡനിൽ നിന്നു പുറത്ത്

വിംബിൾഡൺ ആദ്യ ദിനം സെന്റർ കോർട്ടിനെ ഞെട്ടിച്ച് കസാക്ക് താരം പുറ്റ്നെറ്റ്‌സേവ. വിംബിൾഡനിലെ ആദ്യ അട്ടിമറിക്ക് ഇര രണ്ടാം സീഡ് ജപ്പാന്റെ നയോമി ഒസാക്ക. അക്ഷരാർത്ഥത്തിൽ യു.എസ്, ഓസ്‌ട്രേലിയൻ ജേതാവായ ഒസാക്കക്ക് ഒരവസരവും കൊടുക്കാതെയായിരുന്നു കസാക്ക് താരത്തിന്റെ ജയം. ആദ്യ സെറ്റ് മുതൽ ഒസാക്കക്ക് തലവേദന സൃഷ്ടിച്ച പുറ്റ്നെറ്റ്‌സേവ ടൈബ്രേക്കറിലൂടെയാണ് ആദ്യ സെറ്റ് സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ ആദ്യ ബ്രേക്ക്‌ നേടിയ ഒസാക്കക്ക് അതേനാണയത്തിൽ മറുപടി നൽകിയ പുറ്റ്നെറ്റ്‌സേവ തന്റെ നയം ആദ്യമേ വ്യക്തമാക്കി. 7- 6 ആദ്യ സെറ്റ് കസാക്ക് താരത്തിന് സ്വന്തം.

രണ്ടാം സെറ്റിൽ ഒസാക്കയെ നിലം തൊടാൻ സമ്മതിച്ചില്ല കസാക്ക് താരം. ഒന്നിന് പിറകെ ഒന്നായി ഒസാക്കയുടെ സെർവീസുകൾ ബ്രൈക്ക് ചെയ്ത പുറ്റ്നെറ്റ്‌സേവ അനായാസമാണ് രണ്ടാം സെറ്റ് 6-2 നു സ്വന്തമാക്കിയത്. ഈ കഴിഞ്ഞ ബ്രിൻങിംഹാം ഓപ്പണിലും ഒസാക്കയെ തോൽപ്പിച്ച കസാക്ക് താരം തന്റെ കരിയറിലെ ഏറ്റവും വലിയ ജയമാണ് ഇന്ന് സ്വന്തമാക്കിയത്. ഈ വിംബിൾഡനിൽ ഏറ്റവും ആവേശകരമാകുമെന്ന് ആളുകൾ പ്രതീക്ഷിച്ച വനിതാവിഭാഗം അങ്ങനെ തുടക്കത്തിലെ തന്നെ പ്രതീക്ഷ കാത്തു. തന്റെ കരിയറിലെ ഏറ്റവും മികച്ച ദിവസങ്ങളിൽ ഒന്നെന്നാണ്‌ മത്സരശേഷം കസാക്ക് താരം പ്രതികരിച്ചത്. അട്ടിമറിയോടെ വിംബിൾഡനിൽ ക്വാട്ടർ വരെയെങ്കിലും മുന്നേറാനുള്ള സുവർണാവസരമാണ് പുറ്റ്നെറ്റ്‌സേവക്ക് ലഭിച്ചത്‌.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിൽ ഹെരേരയുടെ ജേഴ്സി ഇനി ഡാനിയൽ ജെയിംസിന്
Next articleവിംബിൾഡനിൽ പ്ലിസ്‌കോവ, ഹാലപ്പ് രണ്ടാം റൗണ്ടിൽ