ബ്രിട്ടീഷ് താരം എമ്മ റഡുകാനു വിംബിൾഡൺ വനിതാ സിംഗിൾസിലെ മികച്ച കുതിപ്പ് തുടരുന്നു. എമ്മ ഇന്ന് നാലാം റൗണ്ടിലേക്ക് മുന്നേറി. ഇന്ന് 9ആം സീഡ് ആയ മരിയ സക്കാരിയയെ നേരിട്ട എമ്മ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് വിജയിച്ചത്. സ്കോർ 6-2 6-3 എന്നായിരുന്നു.
കഴിഞ്ഞ റൗണ്ടിൽ എലിസ് മെർട്ടെൻസിനെതിരെയും നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു എമ്മ ജയിച്ചത്. അന്ന് 6-1, 6-2 എന്ന സ്കോറിന് ആയിരുന്നു വിജയം.
പരിക്ക് മാറാനുള്ള ശസ്ത്രക്രിയകളെത്തുടർന്ന് കഴിഞ്ഞ വർഷത്തെ വിംബിൾഡൺ ടൂർണമെൻ്റ് എമ്മക്ക് നഷ്ടമായിരുന്നു. 21കാരി അടുത്ത റൗണ്ടിൽ ന്യൂസിലൻഡിന്റെ ലുലു സുന്നിനെ ആകും നേരിടുക.